12 July Saturday

ഇറങ്ങിക്കളിക്കാൻ കാലിക്കടവും 
തൃക്കരിപ്പൂരും

പി മഷൂദ്‌Updated: Sunday Jul 3, 2022
തൃക്കരിപ്പൂർ 
കായിക പ്രതിഭകൾക്ക് പ്രതീക്ഷയുമായി കാലിക്കടവിലും തൃക്കരിപ്പൂരിലും അന്താരാഷ്ട്ര സ്റ്റേഡിയങ്ങളുടെ നിർമാണം അന്തിമഘട്ടത്തിൽ.  
മൾട്ടി പർപ്പസ് അന്താരാഷ്ട്ര ഇൻഡോർ സ്‌റ്റേഡിയം നടക്കാവ് വലിയകൊവ്വൽ മൈതാനിയിൽ  29. 32 കോടി ചെലവിലാണ്‌ തയ്യാറാകുന്നത്‌. നടക്കാവ് സിന്തറ്റിക് ഫുട്ബോൾ മൈതാനത്തോട് ചേർന്നാണ് അന്താരാഷ്ട്ര നിലവാരമുളള  മൾട്ടി പർപ്പസ് ഇൻഡോർ  സ്റ്റേഡിയം നിർമിക്കുന്നത്. എം രാജഗോപാലൻ എംഎൽഎയുടെ ഇടപെടലിന്റെ ഭാഗമായി അന്തരിച്ച ബെല്ലിങ്ടൺ  ഫുട്ബോൾ കോച്ച് എം ആർ സി കൃഷ്ണന്റെ നാമധേയത്തിലാണ് സ്റ്റേഡിയം. 35,000 പേർക്ക് ഇരുന്ന് കളി കാണാനുളള പവലിയൻ, 400 മീറ്റർ ട്രാക്ക് ഫ്ലൈഡ് ലൈറ്റ്, വിശ്രമ മുറി, ഇൻഡോർ മൈതാനിയിൽ വോളിബോൾ, ഷട്ടിൽ, ബാസ്കറ്റ് ബോൾ, ഗെയിംസ് തുടങ്ങി കോർട്ടുകളും, നീന്തൽക്കുളം, ഷോപ്പിംഗ് മാൾ, സമാന്തര റോഡ്, വാഹന പാർക്കിങ്‌ ഏരിയ, ഓവുചാൽ എന്നിവ ഒരുക്കും. 
കോഴിക്കോട് ആസ്ഥാനമായുള്ള മാപ്പ് ഗ്ലോബൽസ് കൺസ്ട്രഷൻ കമ്പനി, കിറ്റ്കോയുടെ സഹായത്തോടെയാണ് നിർമാണം പൂർത്തിയാക്കുന്നത്.
13 ഏക്കർ സ്ഥലം പൂർണമായും ഉപയോഗപ്പെടുത്തിയാണ് സ്‌റ്റേഡിയം.   
കാലിക്കടവ്‌ അവസാന ഘട്ടത്തിൽ 
കാസർകോട് വികസന പാക്കേജിൽ രണ്ട് കോടിയും പിലിക്കോട് പഞ്ചായത്ത് വിഹിതമായി 35 ലക്ഷവും ചെലവഴിച്ചാണ്‌  കാലിക്കടവ് പഞ്ചായത്ത് മൈതാനിയെ കായിക പ്രേമികളുടെ സ്വപ്നം പൂവണിയുന്നത്. നിർമാണം അവസാന ഘട്ടത്തിലാണ്. കണ്ണൂരുമായി അതിർത്തി പങ്കിടുന്ന കാലിക്കടവിൽ  അഞ്ചേക്കർ വിസ്തൃതിയിൽ  ആധുനിക സൗകര്യങ്ങളോട് കൂടി സ്റ്റേഡിയം ഒരുങ്ങുന്നത്.  ട്രസ്സഡ്  മേൽക്കൂരയോട് കൂടിയ സ്റ്റേജ്, മണ്ണിട്ട് ഉയർത്തിയ മൈതാനം, രണ്ട് നിലകളിലായി വെവ്വേറെ വിശ്രമമുറി, താമസ സൗകര്യം,  ശൗചാലയം എന്നീ സൗകര്യവുമുണ്ട്‌. രണ്ടുനില കെട്ടിടത്തിന്റെ ഇരുവശങ്ങളിലായി ആറ് വരികളായി കോൺക്രീറ്റ് ഗാലറിയുമുണ്ട്‌.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top