29 March Friday
ജില്ലാ വികസന സമിതി

ബഡ്സ് സ്‌കൂളുകൾ സർക്കാർ ഏറ്റെടുക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

കാസർകോട്‌

ജില്ലയിലെ ബഡ്സ് സ്‌കൂളുകൾ സർക്കാർ ഏറ്റെടുക്കാൻ ജില്ലാ വികസന സമിതി യോഗം നിർദേശം. നടപടിയെടുക്കാൻ ജില്ലാ സാമൂഹിക നീതി ഓഫീസറോട് ആവശ്യപ്പെട്ടു. പ്രവർത്തനം ഏകോപിപ്പിക്കാനും വിലയിരുത്താനും ജില്ലാ, പഞ്ചായത്ത് തലത്തിലുള്ള സമിതികൾ കൂടുതൽ ശക്തിപ്പെടുത്തും. നബാർഡ് എൻഡോസൾഫാൻ പാക്കേജിൽ നിർമിച്ച കെട്ടിടങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയിട്ടും ചിലയിടത്ത്‌ പ്രവർത്തനം ആരംഭിച്ചിട്ടില്ല.   
ദേശീയപാതയിൽ കാത്തിരിപ്പ്‌ കേന്ദ്രം വേണം
ദേശീയപാത നിർമാണത്തിനായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പൊളിച്ചുമാറ്റിയത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാണെന്നും താൽക്കാലിക കേന്ദ്രങ്ങൾ നിർമിക്കാൻ കരാറുകാർക്ക്‌ നിർദേശം നൽകണമെന്നും സി എച്ച് കുഞ്ഞമ്പു എംഎൽഎ  ആവശ്യപ്പെട്ടു. ഉദുമ, ചട്ടഞ്ചാൽ, പള്ളിക്കര, ബന്തടുക്ക എഫ്എച്ച്സികളിൽ വൈകിട്ട്‌ ആറുവരെ ഒപി പ്രവർത്തിപ്പിക്കണം.        
പരപ്പച്ചാലിൽ പുതിയ പാലം വേണം 
മുക്കട പരപ്പച്ചാലിൽ പുതിയ പാലം നിർമിക്കണമെന്ന്‌ എം രാജഗോപാലൻ എംഎൽഎ ആവശ്യപ്പെട്ടു. പാലത്തിന്റെ കൈവരി ഉൾപ്പെടെ തകർന്നു. പുതിയ പാലത്തിന്‌ കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി തുക അനുവദിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് മത്സ്യം ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടിയെടുക്കണം. ക്വട്ടേഷൻ, കള്ളക്കടത്ത് വിഷയങ്ങൾ നിയന്ത്രിക്കാനും ജാഗ്രത പുലർത്താനും ഇ ചന്ദ്രശേഖരൻ എംഎൽഎ ആവശ്യപ്പെട്ടു. പനത്തടി കല്ലപ്പള്ളി കമ്മാടി മേഖലയിൽ ഭൂകമ്പം അനുഭവപ്പെട്ട പ്രദേശത്ത് വിദഗ്‌ധ പഠനം നടത്തണം. ജനറൽ ആശുപത്രിയിൽ നബാർഡ് ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ച കെട്ടിട നിർമാണത്തിന്റെ പുരോഗതി വിലയിരുത്താൻ  യോഗം ചേരും. 
കലക്ടർ  സ്വാഗത്‌ ആർ ഭണഡാരി അധ്യക്ഷയായി. എംഎൽഎമാരായ എൻ.എ നെല്ലിക്കുന്ന്‌, എ കെ എം അഷറഫ്, പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ്‌ കെ പി വത്സലൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ, നീലേശ്വരം നഗരസഭ ചെയർപേഴ്‌സൺ ടി വി ശാന്ത, എഡിഎം എ കെ രമേന്ദ്രൻ, സബ് കലക്ടർ ഡി ആർ മേഘശ്രീ, ആർഡിഒ അതുൽ സ്വാമിനാഥ്‌, ജില്ലാപ്ലാനിങ് ഓഫീസർ എ എസ് മായ, കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ പി രാജ്‌മോഹൻ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top