28 March Thursday
കാസർകോട്‌ വികസന പാക്കേജ്‌

മഞ്ചേശ്വരം സിഎച്ച്സിക്ക്‌ 3.70 കോടി രൂപ

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022
കാസർകോട്‌
കാസർകോട്‌ വികസന പാക്കേജിൽ മഞ്ചേശ്വരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പുതിയ ബ്ലോക്ക് നിർമണത്തിന്‌ 3.70 കോടി രൂപയുടെ ഭരണാനുമതി. കെട്ടിടത്തിൽ ഫിസിയോതെറാപ്പി, ഒബ്സർവേഷൻ, മൂന്ന്‌ ഒപി, രണ്ട്‌ പാലിയേറ്റീവ് ഒപി, നഴ്സിങ് സ്‌റ്റേഷൻ, ഇസിജി, സ്റ്റോർ, ഫാർമസി, ഫാർമസി സ്റ്റോർ, സ്റ്റാഫ് നഴ്സ്, മൈനർ ഒടി, ലാബ്,  കാത്തിരിപ്പ്‌ കേന്ദ്രം, ഇൻഞ്ചെക്ഷൻ, റിസപ്ക്ഷൻ, ഇമ്മ്യൂണൈസേഷൻ തുടങ്ങിയ  എല്ലാ സൗകര്യങ്ങൾക്കും മുറികളുണ്ടാകും. ഭിന്നശേഷിക്കാർക്കുളള പ്രത്യേക റാമ്പ് സൗകര്യങ്ങളും ഡോക്ടേഴ്സിനായുളള പ്രത്യേകം ക്യാബിനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രി, പൂടംകല്ല് താലൂക്ക് ആശുപത്രി, ബേഡഡുക്ക താലൂക്ക് ആശുപത്രി, എഫ്എച്ച്സി പാണത്തൂർ, പിഎച്ച്സി മാവിലാകടപ്പുറം, പിഎച്ച്സി വെള്ളരിക്കുണ്ട് എന്നിവയുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 7.08 കോടി രൂപ വകയിരുത്തിയിട്ടുണ്ട്‌. യോഗത്തിൽ  കലക്ടർ സ്വാഗത്‌ ആ ഭണ്ഡാരി അധ്യക്ഷയായി. സ്പെഷ്യൽ ഓഫീസർ ഇ പി രാജമോഹൻ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top