26 April Friday
ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യം

ക്യാമ്പസുകളിൽ വിദ്യാർഥി ശൃംഖല

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023

എസ്‌എഫ്‌ഐ നേതൃത്വത്തിൽ കാസർകോട്‌ ഗവ. കോളേജിൽ സംഘടിപ്പിച്ച വിദ്യാർഥിശൃംഖല

കാസർകോട്‌
ഡൽഹിയിൽ സമരംചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി എസ്എഫ്ഐ  നേതൃത്വത്തിൽ ക്യാമ്പസുകളിൽ വിദ്യാർഥി ശൃംഖല സംഘടിപ്പിച്ചു. കാസർകോട്‌ ഗവ കോളേജിൽ ജില്ലാ സെക്രട്ടറി എം ടി സിദ്ധാർഥൻ  ഉദ്ഘാടനംചെയ്തു. കാഞ്ഞങ്ങാട് നെഹ്‌റു കോളേജ്‌–- ജില്ലാ ജോ. സെക്രട്ടറി അനീഷ്, പിലിക്കോട് ഐടിഐ–- ജില്ലാ സെക്രട്ടറിയറ്റംഗം അനുരാഗ്, ചീമേനി എൻജിനീയറിങ്‌ കോളേജ്‌–ജയ്ദീപ്,മുന്നാട് പീപ്പിൾസ് കോളേജ്‌–- അദിനാൻ, കുമ്പള ഐഎച്ച്ആർഡി കോളേജ്‌ –-യോഗീഷ്,കയ്യൂർ ജിഎച്ച്‌എസ്‌എസ്‌–- വിഷ്ണു, കുട്ടമത്ത് എച്ച്‌എസ്‌–- അർജുൻ, എളേരിത്തട്ട്‌ ഗവ. കോളേജ്‌–- ആര്യ രാഘവൻ, സെന്റ് ജൂഡ്‌–- അമൽ ആന്റണി, നീലേശ്വരം പാലാത്തടം ക്യാമ്പസ്‌–-അർഷിത്, മടിക്കൈ ഐഎച്ച്ആർഡി–- ശ്രീലാൽ, കരിന്തളം ഗവ. കോളേജ്‌–- ജിഷ്ണു,മടിക്കൈ ഐടിഐ–-ഭവിജിത്, കുറ്റിക്കോൽ ഐടിഐ–- സ്വപ്ന, മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ്‌–- അജയ് കൃഷ്ണ എന്നിവർ ഉദ്ഘാടനം ചെയ്തു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top