23 April Tuesday

ചെ ഗുവേര ജന്മദിനം: കാഞ്ഞങ്ങാട് ജില്ലാ ചെസ് ടൂർണമെന്റ്

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023
കാഞ്ഞങ്ങാട്‌ 
അനശ്വര രക്തസാക്ഷിയും ചെസ് കളി ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയുംചെയ്ത ചെഗുവേരയുടെ 95-ാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് ഇ എം എസ് പഠന ഗവേഷണ കേന്ദ്രം ജില്ലാ ചെസ് ടൂർണമെന്റ് സംഘടിപ്പിക്കും. ജില്ലാ ചെസ് അസോസിയേഷനുമായി സഹകരിച്ച്  14 ന് രാവിലെ ഒമ്പതുമുതൽ കാഞ്ഞങ്ങാട് ലയൺസ് ഹാളിലാണ് മത്സരം. 10 വയസിൽ  താഴെ പ്രായമുളളവർ,  14 വയസിൽ താഴെ,  19 വയസിൽ താഴെ എന്നിങ്ങനെ മൂന്നുവിഭാഗങ്ങളായാണ് മത്സരം.  വിജയികൾക്ക് സ്വർണ മെഡൽ,ക്യാഷ് അവാർഡ്,ട്രോഫി എന്നിവ നൽകും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർടിഫിക്കറ്റുമുണ്ട്. 10ന്‌ വെെകിട്ട് അഞ്ചിനുമുമ്പ്  രജിസ്റ്റർ ചെയ്യണം: ഫോൺ: 9895074735,9605231010.  യോഗത്തിൽ പഠനകേന്ദ്രം ചെയർമാൻ പി കരുണാകരൻ അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ, അഡ്വ. പി അപ്പുക്കുട്ടൻ, പ്രൊഫ. കെ പി ജയരാജൻ, ഡോ. പി പ്രഭാകരൻ,  വി കുട്ട്യൻ , ജയചന്ദ്രൻ കുട്ടമത്ത്‌ എന്നിവർ സംസാരിച്ചു.  ഡോ. സി ബാലൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top