25 April Thursday

നാട്ടുമാവുകൾ തീയിട്ട് നശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023

ഇളമ്പച്ചിയിലെ വൈദ്യുത സെക്‌ഷൻ ഓഫീസിന് സമീപത്തെ മാവുകൾ സാമൂഹ്യവിരുദ്ധർ തീവച്ച് നശിപ്പിച്ചപ്പോൾ

 തൃക്കരിപ്പൂർ

ബാലവേദി കുട്ടികൾ പരിപാലിച്ച നാട്ടുമാവുകൾ സാമൂഹ്യ വിരുദ്ധർ തീയിട്ടു നശിപ്പിച്ചു. ഇളമ്പച്ചിയിലെ  വൈദ്യുത സെക്‌ഷൻ ഓഫീസിന് സമീപത്തെ പഞ്ചായത്ത് ഭൂമിയിൽ ഇളമ്പച്ചി നവോദയ വായനശാല  ബാലവേദി കുട്ടികൾ നട്ടുവളർത്തിയ നാട്ടുമാവുകളിൽ മൂന്നെണ്ണമാണ് കഴിഞ്ഞ ദിവസം  അഗ്നിക്കിരയാക്കിയത്. ഈ പ്രദേശത്ത് പതിനഞ്ചോളം നാട്ടുമാവുകളാണ് കുട്ടികൾ പരിപാലിക്കുന്നത്‌.  സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top