29 March Friday

മഞ്ചേശ്വരം ക്യാമ്പസ് 
വാർഷികാഘോഷം

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

കണ്ണൂർ സർവകലാശാല മഞ്ചേശ്വരം ക്യാമ്പസ് വാർഷികാഘോഷം 
വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

 മഞ്ചേശ്വരം

കണ്ണൂർ സർവകലാശാല മഞ്ചേശ്വരം ക്യാമ്പസ് സ്‌കൂൾ ഓഫ് ലീഗൽ സ്‌റ്റഡീസും ഐക്യുഎസിയും സംഘടിപ്പിച്ച  ഒന്നാം സ്ഥാപകദിന വാർഷികാഘോഷം വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. 
ക്യാമ്പസ് ഡയറക്ടർ ഡോ. ഷീന ഷുക്കൂർ  അധ്യക്ഷയായി. ഭരണഘടനാദിന സന്ദേശവും വാരാഘോഷ പരിപാടികളുടെ സമാപനവും എ കെ എം അഷറഫ് എംഎൽഎ നിർവഹിച്ചു.  
ഓറിയന്റേഷൻ പരിപാടി  ‘ഫോക്കസ്"  സർവകലാശാല സിൻഡിക്കേറ്റ് സംഘം ഡോ. എ അശോകൻ ഉദ്ഘാടനം ചെയ്‌തു. ഗോൾഡൺ അബ്ദുൽ റഹ്മാൻ, യാദവ് ബഡാജെ സംസാരിച്ചു. 
അസിസ്റ്റന്റ്‌ പ്രൊഫസർ നിത്യ ഹരിഹരൻ സ്വാഗതവും അസിസ്റ്റന്റ്‌ പ്രൊഫസർ നീതു ഗണേഷ് നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top