19 April Friday

20 ചെങ്കൽ പണക്ക്‌ ലൈസൻസില്ല

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

വിജിലൻസ്‌ ഡിവൈഎസ്‌പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിൽ 
ചെങ്കൽ പണകളിൽ നടന്ന പരിശാധന

കാസർകോട്‌
ജില്ലയിലെ ആറ്‌  ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പെട്ട ചെങ്കൽ ക്വാറികളിൽ വിജിലൻസ്‌ മിന്നൽപ്പരിശോധന നടത്തി. കയ്യൂർചീമേനി, മടിക്കൈ, പരപ്പ തലയടുക്ക, കുണ്ടംകുഴി, കാസർകോട്‌ മാന്യ, മഞ്ചേശ്വരം മിയാപദവ്‌ എന്നിവിടങ്ങളിലായിരുന്നു പരിശോധന.  20 ഓളം ചെങ്കൽ പണകൾ അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തി. 
ഒമ്പത്‌ ലോറിയും ഒരുമണ്ണുമാന്തിയന്ത്രവും കസ്‌റ്റഡിയിലെടുത്തു. വിജിലൻസ്‌ ഡിവൈഎസ്‌പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിൽ ആറ്‌  സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. കണ്ണൂരിൽ നിന്നുള്ള ഇൻസ്‌പെക്ടർമാരായ പി ആർ മനോജ്‌, പി പ്രമോദൻ, കെ വി സുനിൽകുമാർ, ഷാജി പട്ടേരി, കാസർകോട്ടെ സിജിതോമസ്‌ എന്നിവരായിരുന്നു നേതൃത്വം.   പിഡബ്ല്യൂഡി എൻജിനിയർമാരുടെ സഹായത്തോടെ  ക്വാറികൾ അളന്ന്‌ എത്ര ചെങ്കല്ലുകൾ കടത്തി എന്ന്‌ കണക്കാക്കി.
അനധികൃത ക്വാറികൾക്കെതിരെ നടപടി സ്വീകരിക്കാൻ ജിയോളജി വകുപ്പിനോട് നിർദ്ദേശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top