29 March Friday

ചുള്ളിക്കരയിൽ ഭക്ഷ്യ വിഷബാധ: 
21 വിദ്യാർഥികൾ ആശുപത്രിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

ചുള്ളിക്കരയിലെ എഡ്യുക്കേഷൻ ട്രസ്റ്റിലെ വിദ്യാർഥികൾ ഭക്ഷ്യവിഷബാധയെ തുടർന്ന് പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ

 രാജപുരം

ചുള്ളിക്കരയിൽ ട്രസ്റ്റിന്‌ കീഴിലുള്ള സ്ഥാപനത്തിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയെന്ന് സംശയം. സ്ഥാപനത്തിൽ വിവിധ കോഴ്‌സുകളിൽ  പഠിക്കുന്ന  21  വിദ്യാർഥികൾ പനിയും ശർദ്ദിയും വയറിളക്കവും മൂലം പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. 
ആതിര (18), അഭിരാമി (26), ഡിൽന (18), ശ്രീജിത്ത്(19), ഗോകുൽ(18), അഭിനവ് (17), അനുശ്രി (18) എന്നിവരെ ചൊവ്വാഴ്‌ച ആശുപത്രിൽ പ്രവേശിപ്പിച്ചു.  കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ കുടുംബശ്രീ ജില്ലാ മിഷൻ നോഡൽ ഏൻസിയായി പ്രവർത്തിക്കുന്ന എജുക്കേഷൻ ട്രസ്റ്റിൽ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർഥികൾ താമസിച്ചു പഠിക്കുകയാണ്‌. 
തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള  ഹോസ്പിറ്റാലിറ്റി ആൻഡ്‌ ടൂറിസം കോഴ്‌സിന് പഠിക്കുന്ന വിദ്യാർഥികൾക്കാണ്‌ ഭക്ഷ്യ വിഷബാധയേറ്റത്‌. നിലവിലുള്ള പാചകക്കാരെ മാറ്റി പുതിയ പാചകക്കാർക്ക് ഭക്ഷണത്തിന്‌ കരാർ നൽകിയിരുന്നു. അവർ നൽകിയ ഭക്ഷണമാണ്‌  പ്രശ്‌നമുണ്ടാക്കിയതെന്ന്‌ വിദ്യാർഥികൾ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top