25 April Thursday

കരിങ്കല്‍ ക്വാറി സ്‌ഫോടനം: 
പൊലീസ് അന്വേഷണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

അമ്പലത്തറ സിഐ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം എണ്ണപ്പാറ പാൽക്കുളത്ത് 
കരിങ്കൽ ക്വാറിയിൽ അന്വേഷണം നടത്തുന്നു

രാജപുരം
എണ്ണപ്പാറ പാൽക്കുളത്ത് കരിങ്കൽ ക്വാറിയിൽ ഒരാൾ മരിക്കാനിടയായ സ്‌ഫോടനത്തിൽ  പൊലീസ് അന്വേഷണം തുടങ്ങി. സ്‌ഫോടനത്തിൽ  പാൽക്കുളം കത്തുണ്ടിയിലെ രമേശനാണ്‌ മരിച്ചത്‌. പനയാർകുന്നിലെ പ്രഭാകരൻ, കോളിയാറിലെ നാരായണന്റെ ഭാര്യ സുമ എന്നിവർ ചികിത്സയിലുമാണ്‌.
അമ്പലത്തറ സിഐ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ, ബോബ് സ്‌ക്വാഡ്, പൊലീസ് നായ, വിരലടയാള വിദഗ്ധർ എന്നിവർ കവാറിയിൽ എത്തി പരിശോധന നടത്തി. കല്ല് പൊട്ടിക്കാൻ കുഴിയിൽ നിറച്ച വെടിമരുന്നിൽ ഘടിപ്പിച്ച ഇലക്ട്രിക്കൽ വയറിൽ, മിന്നലിൽ ഉണ്ടായ സ്‌പാർക്കാണ്‌  തീപിടിക്കാൻ കാരണമായി പറയുന്നത്. 
മരിച്ച രമേശന്റെ മൃതദേഹം  പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top