17 December Wednesday

പൂടങ്കല്ല്‌ താലൂക്കാശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023

പൂടങ്കല്ല്‌ താലൂക്ക് ആശുപത്രിൽ നിർമിക്കുന്ന ഐസൊലേഷൻ വാർഡ്

 രാജപുരം

 പൂടങ്കല്ല് താലൂക്ക് ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടുള്ള ഐസൊലേഷൻ വാർഡ് ഒരുങ്ങുന്നു. ഇ ചന്ദ്രശേഖരൻ എംഎൽഎയുടെ ഫണ്ടിൽ ഉൾപ്പെടുത്തിയാണ്  വാർഡ് നിർമ്മിക്കുന്നത്. ഒരു കോടി രൂപ ചിലവിലാണ് നിർമാണം. 
10 കിടക്കകളുള്ള  വാർഡിൽ ഡോക്ടർമാരുടെ ഒപി, നേഴ്‌സുമാരുടെ കൗണ്ടർ ഉൾപ്പെടെയുള്ള സൗകര്യങ്ങളുമുണ്ട്‌. പനത്തടി സർവീസ് സഹകരണ ബാങ്ക് സൗജന്യമായി നൽകിയ 10 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. കോവിഡ് പോലുള്ള രോഗങ്ങൾ പിടിപ്പെട്ടാൽ രോഗികളെ ചികിത്സിക്കുന്നതിനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്‌ . മൂന്ന് മാസത്തിനകം ഉദ്ഘാടനം നടത്താനാകും.  വാർഡിന്റെ  പണി പുർത്തിയായ ഉടൻ തന്നെ രോഗികൾക്ക് തുറന്നു കൊടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top