03 July Thursday

കോടിയേരിയുടെ 
ഓർമപുതുക്കി നാട്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023

കോടിയേരി സ്മാരക മന്ദിരത്തിന് സിപിഐ എം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ. കെ രാജ്മോഹൻ കല്ലിടുന്നു

കാസർകോട്‌
സിപിഐ എം സംസ്ഥാനസെക്രട്ടറിയും പിബി അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ ഓർമപുതുക്കി നാട്‌. ജില്ലയിലുടനീളം അനുസ്‌മരണപരിപാടികൾ സംഘടിപ്പിച്ചു.  
സിപിഐ എം കാറഡുക്ക ഏരിയാ കമ്മിറ്റി ഓഫീസായ കാടകം എ കെ ജി മന്ദിരത്തിൽ ജില്ലാ കമ്മിറ്റിയംഗം സിജിമാത്യു പതാക ഉയർത്തി. മുളിയാർ കാട്ടിപ്പള്ളം ബ്രാഞ്ചിൽ  ഏരിയാ സെക്രട്ടറി എം മാധവനും പതാക ഉയർത്തി.
സിപിഐ എം കളനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്‌മരണം ഏരിയാസെക്രട്ടറി  മധു മുതിയക്കാൽ ഉദ്ഘാടനം ചെയ്തു.  
കാഞ്ഞങ്ങാട് സൗത്ത്, കൊവ്വൽ പള്ളി ബ്രാഞ്ചുകളുടെ പ്രഭാതഭേരിയിൽ പങ്കെടുത്ത് ജില്ലാ സെക്രട്ടറിയറ്റംഗം വി വി രമേശൻ അനുസ്മരണ പ്രഭാഷണം നടത്തി.  
 ഹൊസ്ദുർഗ് ലോക്കൽ ചിന്ത റീഡേർസ് ഫോറം ആഭിമുഖ്യത്തിൽ കൊവ്വൽപള്ളി ചാത്തുവേട്ടൻ മന്ദിരത്തിൽ സിപിഐ എം ജില്ലാക്കമ്മിറ്റി അംഗം പി കെ നിഷാന്ത് ഉദ്ഘാടനം ചെയ്തു.  കാഞ്ഞങ്ങാട് ലോക്കൽ കമ്മിറ്റിയും ചിന്താ റീഡേഴ്സ് ഫോറവും സംഘടിച്ച കോടിയേരി അനുസ്മരണം ഒഴിഞ്ഞവളപ്പിലെ കെ സി വിശ്വംഭരൻ ഹാളിൽ നടന്നു.  ഏരിയാ സെക്രട്ടറി അഡ്വ. കെ രാജ്മോഹൻ ഉദ്ഘാടനം ചെയ്തു.
 
 
കോടിയേരി സ്മാരക മന്ദിരത്തിന് കല്ലിട്ടു
പുല്ലൂർ
സിപിഐ എം ചാലിങ്കാൽ ലോക്കൽ കമ്മിറ്റിക്കുവേണ്ടി ഉദയനഗറിൽ നിർമ്മിക്കുന്ന കോടിയേരി സ്മാരക മന്ദിരത്തിന്റെ തറക്കല്ലിട്ടു.  
കോടിയേരി അനുസ്മരണവും തറക്കല്ലിടലും ഏരിയ സെക്രട്ടറി അഡ്വ. കെ രാജ്മോഹൻ ഉദ്‌ഘാടനം ചെയ്‌തു.  ടി വി കരിയൻ അധ്യക്ഷനായി.  വി നാരായണൻ, പി പ്രീതി  എന്നിവർ സംസാരിച്ചു.  ജി എടമുണ്ട സ്വാഗതവും സി കൃഷ്ണൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top