നീലേശ്വരം
ദീർഘകാലത്തെ മുറവിളിക്കൊടുവിൽ സ്റ്റോപ്പ് അനുവദിച്ച ഇന്റർസിറ്റി എക്സ്പ്രസിന് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ നഗരസഭയുടെ നേതൃത്വത്തിൽ പൗരാവലിയുടെ സ്വീകരണം. താൽക്കാലികാടിസ്ഥാനത്തിലുള്ള സ്‌റ്റോപ്പ് സ്ഥിരപ്പെടുത്തുന്നതിനുള്ള ഇടപെടൽ നടത്തുമെന്ന് നഗരസഭാ ഭരണസമിതി ഭാരവാഹികൾ പറഞ്ഞു. രാവിലെ 11.40 ന് എത്തിയ ട്രെയിനിന്റെ ലോക്കോ പൈലറ്റുമാരായ ജി സനിൽകുമാറിനെയും യു ഷിനോജിനെയും വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫിയും മുൻ ചെയർമാൻ പ്രൊഫ. കെ പി ജയരാജനും ബൊക്കെ നൽകി സ്വീകരിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ വി ഗൗരി, ഷംസുദ്ദീൻ അറിഞ്ചിറ, കൗൺസിലർമാരായ പി കുഞ്ഞിരാമൻ, കെ മോഹനൻ ,അൻവർ സാദിഖ്, പി ബിന്ദു, വി ഷീബ, എം കെ വിനയരാജ്, കെ പ്രീത, പി പി ലത, കെ ജയശ്രീ, പി എം സന്ധ്യ, അഡ്വ. കെ നസീർ , കൈ പ്രത്ത് കൃഷ്ണൻ നമ്പ്യാർ, പി വിജയകുമാർ, സുരേഷ് പുതിയടത്ത്, രമേശൻ കാര്യങ്കോട്, രാജീവൻ പുതുക്കുളം എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..