കാസർകോട്
രാഷ്ട്രീയകേരളത്തിന് തീരാനഷ്ടമായ സിപിഐ എം സംസ്ഥാന സെക്രട്ടറിയും മുൻ അഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ വേർപാടിന് ഒരാണ്ട് തികയുമ്പോൾ ഉജ്വല സ്മരണപുതുക്കി ജില്ല. സിപിഐ എം നേതൃത്വത്തിൽ ബ്രാഞ്ചുകേന്ദ്രങ്ങളിലും ജില്ലയിലെങ്ങുമുള്ള ഓഫീസുകളിലും പതാക ഉയർത്തി അനുസ്‌മരണയോഗം ചേർന്നു. ഞായർ വൈകിട്ട് ലോക്കലുകൾ കേന്ദ്രീകരിച്ചും അനുസ്‌മരണ പൊതുയോഗങ്ങൾ ചേർന്നു. കമ്യൂണിസ്റ്റുകാരന്റെ ദൃഢനിശ്ചയവും നേതൃപാടവവും കണിശതയും സൗമ്യമായ ഇടപെടലും കൊണ്ട് ഏവർക്കും പ്രിയങ്കരനായി അദ്ദേഹത്തിന്റെ ഓർമകളുമായി നിരവധിപേർ ഒത്തുചേർന്നു. സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ മുഴക്കോത്തെ ക്ലായിക്കോട് ലോക്കൽകമ്മിറ്റി ഓഫീസിലും സംസ്ഥാനകമ്മിറ്റിയംഗം കെ പി സതീഷ് ചന്ദ്രൻ പട്ടേനയിലും പതാക ഉയർത്തി. സിപിഐ എം ജില്ലാക്കമ്മിറ്റി ഓഫീസായ വിദ്യാനഗർ എ കെ ജി മന്ദിരത്തിൽ കാസർകോട് ഏരിയാസെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ പതാക ഉയർത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..