18 September Thursday

മഹിളാ അസോ. തൃക്കരിപ്പൂർ സമ്മേളനം മാറ്റി

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

ജനാധിപത്യ മഹിളാ അസോസിയേഷൻ തൃക്കരിപ്പൂർ ഏരിയാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഇളമ്പച്ചിയിൽ ജില്ലാ സെക്രട്ടറി എം സുമതി ഉദ്ഘാടനം ചെയ്യുന്നു

തൃക്കരിപ്പൂർ 
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ സമ്മേളനത്തിന്റെ ഞായറാഴ്ചത്തെ പരിപാടികൾ മാറ്റി.  ഇളമ്പച്ചി ശശികല നഗറിൽ പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി എം സുമതി ഉദ്ഘാടനം ചെയ്തു. ഇ കെ മല്ലിക, എ വി സുജാത, വി ലീന എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
 12 വില്ലേജ് കമ്മിറ്റികളിൽനിന്നായി 140 പ്രതിനിധികൾ പങ്കെടുക്കുന്നു. പി പി ലത രക്തസാക്ഷി പ്രമേയവും  ടി ശ്യാമള അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌  പി സി സുബൈദ സംഘടനാ റിപ്പോർട്ട് അതരിപ്പിച്ചു. 
സംസ്ഥാന കമ്മിറ്റിയംഗം പി ബേബി, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ വി ലക്ഷ്മി, ഇ ചന്ദ്രമതി, പി ശ്യാമള, എ വി രമണി, കെ വി കാർത്യായനി, കെ വി ലക്ഷ്മി, പി പി പ്രസന്നകുമാരി എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ എം കെ കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top