16 April Tuesday

പനയാലിൽ കൂട്ടായ്മയുടെ വിജയം

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

 പനയാൽ

മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന അവാർഡിന്റെ തിളക്കത്തിലാണ്‌ പനയാൽ സർവീസ്‌ സഹകരണ ബാങ്ക്‌.  സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്‌പാസഹകരണ സംഘങ്ങൾക്കുള്ള ഒന്നാം സ്ഥാനമാണ്‌ ബാങ്കിന്‌ ലഭിച്ചത്‌.  ബാങ്കിങ്‌   വ്യാപാരത്തിന്‌ പുറമെ വളം, റബ്‌കോ സാധനങ്ങളുടെ വിൽപ്പന കേന്ദ്രം,  ഫാർമേഴ്‌സ്‌ സർവീസ്‌ സെന്റർ  പ്രവർത്തിക്കുന്നു.   ഓണം, വിഷു, ക്രിസ്‌മസ്‌, ബക്രീദ്‌ ചന്തകൾ, സ്‌റ്റുഡന്റ്‌ മാർക്കറ്റ്‌  എന്നിവ  നടത്തി മിതമായ നിരക്കിൽ സാധനങ്ങൾ വിതരണം ചെയ്യുന്നു.   കൃഷി പ്രോത്സാഹിപ്പിക്കാൻ   ഫാർമേഴ്‌സ്‌ സർവീസ്‌ സെന്റർ   സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്‌.   ജൈവവളവും രാസവളവും വിതരണം ചെയ്യുന്ന മൂന്ന്‌ ഡിപ്പോകളാണ്‌  പ്രവർത്തിക്കുന്നത്‌.   സുഭിക്ഷ കേരളത്തിന്റെ ഭാഗമായി   2020–-21 ൽ  15 ഏക്കർ തരിശുഭൂമിയിലും  2021–-22ൽ ഏഴ്‌ ഏക്കർ തരിശുഭൂമിയിലും നെൽകൃഷി ഇറക്കി. 
 കാർഷിക ഉൽപ്പന്നങ്ങൾ സൂക്ഷിക്കാനും കോൾഡ്‌ സ്‌റ്റോറേജും വിപണനത്തിനാവശ്യമായ സൗകര്യങ്ങളും തുടങ്ങാൻ  1.40 കോടിയുടെ പ്രോജക്ട്‌ തയ്യാറാക്കി. അഗ്രികൾച്ചറൽ ഇൻഫ്രാസ്‌ട്രക്‌ചർ ഫണ്ടിൽ കോക്കനറ്റ്‌ പ്രൊസസിങ് യൂണിറ്റ്‌ തുടങ്ങാൻ ഡിപിആർ കേരള ബാങ്കിന്‌ സമർപ്പിച്ചു. 
 അമ്പങ്ങാട്ടെ  ഹെഡ്ഡ്‌ ഓഫീസിന്‌ പുറമെ പാക്കം, പെരിയാട്ടടുക്കം, കോട്ടപ്പാറ, മൗവ്വൽ, പള്ളിപ്പുഴ, കൂട്ടപ്പുന്ന എന്നിവിടങ്ങളിൽ ബ്രാഞ്ചുകളും പ്രവർത്തിക്കുന്നു. പള്ളിക്കര പഞ്ചായത്തിലെ 11 വാർഡുകളിലും  സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ സുരക്ഷാപെൻഷൻ വിതരണം ചെയ്യുന്നത്‌  ബാങ്ക്‌ ജീവനക്കാരാണ്‌. അംഗങ്ങൾക്ക്‌  ഒരുലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസ്‌ പരിരക്ഷ നൽകുന്നു.  ഏഴ്‌ ശാഖകളും കോർ–-ബാങ്കിങാണ്‌. എ എം അബ്ദുള്ള പ്രസിഡന്റും കെ വി ഭാസ്‌കരൻ സെക്രട്ടറിയുമായുള്ള ഭരണസമിതിയുടെ കൂട്ടായ്‌മയായ പ്രവർത്തനമാണ്‌ ബാങ്കിന്റെ വിജയം. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top