20 April Saturday
മുഖ്യമന്ത്രി നാളെ ഉദ്‌ഘാടനം ചെയ്യും

പൊലീസ്‌ ആസ്ഥാനം പുതുമോടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023
കാസർകോട്‌
പുതുതായി നിർമിച്ച ജില്ലാ പൊലീസ്‌ മേധാവിയുടെ ചേമ്പർ, നവീകരിച്ച മിനിസ്‌റ്റീരിയൽ  സ്‌റ്റാഫ്‌ ഹാൾ, വിസിറ്റിങ്‌ ഓഫീസേഴ്‌സ്    ക്വാർട്ടേഴ്സ് എന്നിവതിങ്കൾ വൈകിട്ട്‌ നാലിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ  വിഡിയോ കോൺഫറൻസ് മുഖേന ഉദ്‌ഘാടനം ചെയ്യും. ബേക്കൽ സബ് ഡിവിഷൻ പൊലീസ്‌ കൺട്രോൾ റൂം കെട്ടിടത്തിന്റെ കല്ലിടലും നടത്തും. ജില്ലാ പൊലീസ്‌ മേധാവി  ഓഫീസിൽ പരാതിയുമായും പാസ്‌പോർട്ട്‌ വേരിഫിക്കേഷൻ, വിദേശ രാജ്യങ്ങളിലെ പൗരന്മാരുടെ വെരഫിക്കേഷൻ, പൊലീസ്‌ ക്ലിയറൻസ് സർട്ടിഫിക്കറ്റ്‌ എന്നീ ആവശ്യങ്ങൾക്കും മറ്റുമായി എത്തു--ന്ന പൊതുജനങ്ങൾക്കായി കെട്ടിടം നവീകരിച്ച്‌  ടിവി ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കി. മിനിസ്റ്റീരിയൽ ജീവനക്കാരുടെ ഓഫീസ് ഹാളും നവീകരിച്ചു. ജില്ലാ പൊലീസ്‌ മേധാവി ഡൊ. വൈഭവ് സക്‌സേനയുടെ നിരന്തരശ്രമത്തിലാണ്‌ നവീകരണ പ്രവർത്തനങ്ങൾ യഥാർഥ്യമായത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top