24 April Wednesday

കൈകൊട്ടിക്കളിക്കാൻ വരാം; വിളിക്കൂ...

പി മഷൂദ്Updated: Thursday Feb 2, 2023

ഇടയിലെക്കാട് ഭുവനേശ്വരി ക്ഷേത്രം വനിതാ കമ്മിറ്റി അവതരിപ്പിച്ച കൈകൊട്ടിക്കളിപ്പാട്ട്‌

തൃക്കരിപ്പൂർ 
സ്ത്രീകളുടെ കൂട്ടായ്മയിൽ വിരിഞ്ഞ് അരങ്ങുകളെ കീഴടക്കി മുന്നേറുകയാണ്‌ കൈകൊട്ടിക്കളിപ്പാട്ട്. സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്‌ ഇപ്പോൾ ഈ  കളിയും പാട്ടും. 
 ഇടയിലെക്കാട് ഭുവനേശ്വരി ക്ഷേത്രം വനിതാ കമ്മിറ്റി കഴിഞ്ഞദിവസം ഈ കളി അവതരിപ്പിച്ചു. തൃക്കാക്കരയപ്പനു മുന്നിൽ അത്തം തൊട്ട് തിരുവോണം വരെ സ്ത്രീകളും പുരുഷൻമാരും ചേർന്ന് അവതരിപ്പിച്ച വേറിട്ട കലാരൂപമാണിത്.  സംഗീതത്തിനിണങ്ങി താളത്തിനൊപ്പം മുകളിലേക്കും താഴേക്കും കൈയടിച്ചും ഈ കളി മുന്നേറും.  ഇടക്കൊച്ചിയിലെ വാല സമുദായക്കാർ അവതരിപ്പിച്ച ഈ കലാരൂപം അറുപതുകളിൽ നീലേശ്വരം തൈക്കടപ്പുറത്തേക്ക് കുടിയേറിയ വാല സമുദായക്കാരാണ് ഇവിടെ പരിചയപ്പെടുത്തിയത്‌. 
ഇടയിലക്കാട്ട്‌ കുട്ടികളടക്കം 52 വനിതകൾ കളിയിൽ അണിനിരന്നു. നടി ലിസി കടവത്താണ് പരിശീലക. ഇടയിലെക്കാട് നാഗേശ്വരി മൈതാനിയിൽ ഒരു മാസം നീണ്ട പരിശീലനത്തിന്‌ ശേഷമാണ്‌ അരങ്ങിലെത്തിച്ചത്.  22 മിനുട്ടുനീളുന്നതാണ് അവതരണം. പത്ത് വേദികളിൽ ഇതിനകം പരിപാടി അവതരിപ്പിച്ചു. ഫോൺ: 9496403945, 9495515725.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top