25 April Thursday

ജലപാതയിൽ 
കൃത്രിമ കനാലിന്‌ 178.15 കോടി

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

കാഞ്ഞങ്ങാട്‌

കോവളം ബേക്കൽ ജലപാതയുടെ ഭാഗമായി അരയി, ചിത്താരി പുഴകളെ ബന്ധിപ്പിക്കുന്ന കൃത്രിമ കനാലിനും നമ്പ്യാർക്കലിൽ നിർമിക്കുന്ന  നാവിഗേഷൻ ലോക്കിനും 178.15 കോടിയുടെ ഭരണാനുമതി. കിഫ്ബി ധനസഹായത്തോടെ 44.156 ഹെക്ടർ ഭൂമി ഏറ്റെടുക്കും. നീലേശ്വരം കോട്ടപ്പാറയിൽ അവസാനിപ്പിപ്പിരുന്ന ജലപാത ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്‌ ടൂറിസം കേന്ദ്രമായ ബേക്കലിലേക്ക്‌ നീട്ടാൻ തീരുമാനിച്ചത്‌. കാരാട്ടുവയൽ  വെള്ളായിതോട് വഴിയാണ്‌ കടന്നുപോവുക. കാഞ്ഞങാട്‌ നഗരസഭയുടെ ജലക്ഷാമത്തിനും ജലപാത വരുന്നതോടെ പരിഹാരമാവും. 
കൃത്രിമ കനാൽ വരുമ്പോൾ ചിത്താരി പുഴയുടെ ഭാഗമായിട്ടുള്ള പാലങ്ങൾ പുതുക്കി പണിയണം. പ്രഥമ പരിഗണന തകരാറിലായ അള്ളങ്കോട് പാലത്തിനാണ്‌. മഡിയൻ, പാറക്കടവ്, ചിത്താരി പാലങ്ങൾ ജലപാതയുടെ അവസാന റീച്ചിലാണ്. കാനൽ വരുന്നതോടെ ജലപാതയുടെ ഇരുകരകളിലെ പ്രദേശങ്ങളിൽ അനന്തമായ ടൂറിസം  വികനത്തിന്‌ അവസരമൊരുങ്ങും. ജലഗതാഗതത്തിനും ചരക്കുനീക്കത്തിനും വിനോദ സഞ്ചാരത്തിനും വൻസാധ്യതയുള്ള  ജലപാതയ്‌ക്ക്‌ അനുബന്ധമായി ടൂറിസം അമിനിറ്റി കേന്ദ്രങ്ങൾ, ബോട്ട് ടെർമിനൽ എന്നിവയുമുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top