25 April Thursday

പ്ലാന്റേഷൻ സമരം 
44–-ാം ദിവസത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

പ്ലാന്റേഷൻ കോർപറേഷനിൽ സമരംചെയ്യുന്ന തൊഴിലാളികളെ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം സന്ദർശിക്കുന്നു

ബോവിക്കാനം 

പ്ലാന്റേഷൻ കോർപറേഷനിലെ എസ്റ്റേറ്റ് തൊഴിലാളികൾ തൊഴിൽ നിഷേധത്തിനെതിരെ നടത്തുന്ന സമരം 43 ദിവസം പിന്നിട്ടു. സിഐടിയു-, ഐഎൻടിയുസി ഉൾപ്പെടെയുള്ള തൊഴിലാളി യൂണിയനുകളാണ് നേതൃത്വം. കശുവണ്ടി തൊഴിലാളികൾ താൽക്കാലികമായി റബർ ടാപ്പിങ് ജോലിക്ക് നിയോഗിച്ചിരുന്നു. എന്നാൽ വീട്ടിൽനിന്ന് അഞ്ചും ആറും കിലോമീറ്റർ ദൂരെയുള്ള റബർ തോട്ടങ്ങളിലെത്തി പുലർച്ചെ ജോലി ചെയ്യാൻ സ്ത്രീ തൊഴിലാളികൾക്കും പ്രായമായവർക്കും കഴിയാതെയായി. ഈ പ്രശ്‌നം ചർച്ചചെയ്യാൻ മാനേജ്‌മെന്റ് തയ്യാറായില്ല. പകരം ജോലിയും നൽകിയില്ല. സമരത്തിൽ പങ്കെടുത്തതിന്  എട്ടുപേരെ സസ്‌പെൻഡ്‌  ചെയ്തു. ബുധൻ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം  സമര വളണ്ടിയർമാരെ സന്ദർശിച്ചു. കാറഡുക്ക ഏരിയാ പ്രസിഡന്റ് പി ബാലകൃഷ്ണൻ കൂടെയുണ്ടായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top