20 April Saturday
തൊഴിലും ജീവിതവും സംരക്ഷിക്കണം

ആധാരമെഴുത്ത് അസോസിയേഷൻ ധർണ

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

ആധാരമെഴുത്ത്‌ അസോസിഷേയൻ ധർണ സിഐടിയു ജില്ലാ സെക്രട്ടറി വി വി രമേശൻ ഉദ്‌ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്‌

-ഒരു രാജ്യം ഒരു രജിസ്ട്രേഷൻ ടെംപ്ലേറ്റ് സംവിധാനം എന്നിവ നടപ്പാക്കുന്നതിലൂടെ തൊഴിൽ പൂർണമായും ഇല്ലാതാക്കാനുള്ള പരിഷ്കാര നടപടി അവസാനിപ്പിച്ച്‌ തൊഴിലും ജീവിതവും  സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌  ആധാരം എഴുത്ത് അസോസിയേഷൻ തൊഴിലാളികൾ സംസ്ഥാന വ്യാപകമായി സബ്രജിസ്ട്രാർ ഓഫീസിന്‌ മുന്നിൽ ധർണ നടത്തി. 
കാഞ്ഞങ്ങാട്‌ മേഖലാ കമ്മിറ്റി നടത്തിയ ധർണ സിഐടിയു ജില്ലാ സെക്രട്ടറി വിവി രമേശൻ ഉദ്ഘാടനം ചെയ്തു.  വി  വിവിനോദ് അധ്യക്ഷനായി. 
ജില്ലാ പ്രസിഡന്റ്‌ പി പി കുഞ്ഞികൃഷ്ണൻ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ ദാമോദരൻ, എൻ അശോക് കുമാർ,  പ്രവീൺ തോയമ്മൽ, അസീസ്, കെ ബേബി ലത, എം ബാലചന്ദ്രൻ നായർ, പി അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. 
മേഖലാ സെക്രട്ടറി കെ വി രവീന്ദ്രൻ സ്വാഗതവും പി രവീന്ദ്രപ്രസാദ്‌ നന്ദിയും പറഞ്ഞു. 
തൃക്കരിപ്പൂർ  സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണ വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ്‌  വി വി സജീവൻ ഉദ്ഘാടനം ചെയ്തു. എ വി സീമ അധ്യക്ഷയായി. കെ നന്ദകുമാർ, കെ ജനാർദനൻ, കെ കെ കുമാർ, എ വി ശശിധരൻ, എം രമേശ് ബാബു എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top