30 March Saturday

തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ കൺവൻഷൻ കോട്ടച്ചേരി സഹകരണ ബാങ്ക്‌ ഹാളിൽ 
സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

 കാഞ്ഞങ്ങാട്‌

തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന്‌ എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. 
കാഞ്ഞങ്ങാട്‌ കുന്നുമ്മൽ കോട്ടച്ചേരി സഹകരണ ബാങ്ക്‌ ഹാളിൽ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാപ്രസിഡന്റ്‌ എം ഗൗരി അധ്യക്ഷയായി. ജില്ലാസെക്രട്ടറി ടി എം എ കരീം പ്രവർത്തനങ്ങൾ വിശദീകരിച്ചു. സംസ്ഥാനകമ്മിറ്റി അംഗം എം രാജൻ സംസാരിച്ചു. ചെറാക്കോട്ട്‌ കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top