09 December Saturday
ജില്ലാ വികസന സമിതിയോഗം

ടാങ്കർ, ടിപ്പർ ലോറികളുടെ ഗതാഗതം ക്രമീകരിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023

കാസർകോട്‌

ജില്ലയിൽ  ടാങ്കർ, ടിപ്പർ ലോറികളുടെ ഗതാഗതം ക്രമീകരിക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. ടാങ്കർ ലോറികൾ ദേശീയ പാതയിലൂടെ മാത്രം സർവീസ്  നടത്തണം. സംസ്ഥാന പാതകളിലൂടെ ദീർഘദൂര ടാങ്കർ ഓടിക്കരുത്. 
സ്‌കൂൾ കുട്ടികൾ സഞ്ചരിക്കുന്ന  രാവിലെയും വൈകിട്ടും സമയങ്ങളിൽ ടിപ്പർ ലോറികൾ  ഗതാഗതം നടത്താൻ അനുവദിക്കില്ല. ഇത് ശ്രദ്ധയിൽപ്പെട്ടാൽ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു. നിയമം ലംഘിക്കുന്ന വാഹനങ്ങൾ കണ്ടെത്താൻ ആർടിഒ പരിശോധന ശക്തമാക്കും.  
മണൽകടത്ത് 
അന്വേഷിക്കും
വീരമല, മട്ടലായി കുന്നുകളിലെ അനധികൃത മണ്ണെടുപ്പ് സംബന്ധിച്ചുള്ള അന്വേഷണ പുരോഗതി  എം രാജഗോപാലൻ എംഎൽഎ യോഗത്തിൽ വകുപ്പുകളോട് ആവശ്യപ്പെട്ടു. 
പ്രദേശത്തുനിന്ന് എത്ര ലോഡ് മണ്ണ് കടത്തിയെന്നും അന്വേഷിക്കാൻ ജില്ലാ ജിയോളജിസ്റ്റിനെ ചുമതലപ്പെടുത്തി. പാലായി റഗുലേറ്റർ കം ബ്രിഡ്ജിന്റെ പരിസരത്ത് കാര്യങ്കോട് പുഴയിൽ മുക്കട പാലം വരെയുള്ള കരയിടിച്ചിൽ തടയാനുള്ള പദ്ധതികളുടെ ഡിപിആറിന്റെ പുരോഗതിയും എംഎൽഎ ആവശ്യപ്പെട്ടു. 
ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ജില്ലാകോർഡിനേഷൻ കമ്മിറ്റിയിൽ വിഷയം ചർച്ചചെയ്യും. പകർച്ചവ്യാധിയെ തുടർന്ന് കന്നുകാലികൾ ചത്ത സംഭവത്തിൽ  നഷ്ടപരിഹാരം ഉടൻ വിതരണംചെയ്യുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു 
പതിറ്റാണ്ടുകളായി കുടിൽ കെട്ടി താമസിക്കുന്ന കൈവശ ഭൂമിയുള്ള പട്ടികവർഗ കോളനിവാസികൾക്ക് പട്ടയം നൽകാൻ റവന്യു, സർവേ പട്ടികവർഗവികസന വകുപ്പുകൾ അടിയന്തര ഇടപെടൽ നടത്തണമെന്ന്  ഇ ചന്ദ്രശേഖരൻ എംഎൽഎ പറഞ്ഞു.   എംഎൽഎമാരായ    എൻ.എനെല്ലിക്കുന്ന്, എ കെ എം  അഷ്റഫ് എന്നിവരും സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top