കുണ്ടംകുഴി
നാട്ടിൽ പച്ചക്കറിയുണ്ടോ; വിൽക്കാനും വാങ്ങാനും ബേഡഡുക്ക ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിന്റെ കോൾഡ് സ്‌റ്റോറേജ് സജ്ജം.
കുണ്ടംകുഴിയിൽ തയ്യാറാക്കി സ്‌റ്റോറേജിലേക്ക് ചെമ്പക്കാട്ടെ പച്ചക്കറി കൃഷിക്കാർ വിളവെടുത്ത 17 ക്വിന്റൽ വെള്ളരി ശേഖരിച്ചു. ആവശ്യസമയത്ത് ഇവ ബാങ്കുതന്നെ വിപണിയിലെത്തിക്കും. ഗുണം നഷ്ടമാകാതെ മികച്ച നിലയിൽ എല്ലാത്തരം പച്ചക്കറിയും കോൾഡ് സ്‌റ്റോറേജിൽ സൂക്ഷിക്കാനാകും.
സംസ്ഥാന സർക്കാരിന്റെ സാങ്കേതികവിദ്യാധിഷ്‌ഠത സമഗ്ര കാർഷിക വികസന പദ്ധതി പ്രകാരമാണ് പദ്ധതി. കുടുംബശ്രീ അയൽ്ക്കൂട്ടങ്ങൾ, സ്വയം സഹായ സംഘങ്ങൾ, എസ്‌പിഒ, കൃഷി ഗ്രൂപ്പുകൾ, സ്വകാര്യ കൃഷിക്കാർ എന്നിവയെ ഉപയോഗപ്പെടുത്തി പഞ്ചായത്തിലെ തരിശുനിലങ്ങളിൽ പച്ചകൃഷി വ്യാപിപ്പിക്കുമ ഇതിനുള്ള എല്ലാത്തരം പിന്തുണയും ബാങ്ക് നൽകും. ഉൽപാദിപ്പിക്കുന്ന പച്ചക്കറി പൂർണമായും ബങ്ക് വാങ്ങി, സംഭരിച്ച് വിൽക്കും.
കർണാടകത്തിൽ നിന്നും വരുന്ന വിഷമടിച്ച പച്ചക്കറിക്ക് ബദലായി വഷരഹിത നാടൻ പച്ചക്കറി തന്നെ ജനങ്ങൾക്ക് നൽകാനാകും. അതോടൊപ്പം കൃഷിയിൽ തുടരുന്ന കർഷകർക്ക് മികച്ച വിപണി സാധ്യതയും ബാങ്ക് ഉറപ്പു നൽകുന്നു.
നിലവിൽ ബേഡഡുക്ക കൃഷി ഭവൻ മുഖാന്തരം കൃഷിക്കാരുടെ യോഗം വിളിച്ച് ക്ലസ്‌റ്ററുകൾ ഉണ്ടാക്കി. ഇവർ പലയിടത്തും പച്ചക്കറി കൃഷി തുടങ്ങിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..