കാസർകോട്
‘‘ മോളെ കാണാതായപ്പോൾ ആധിയായിരുന്നു.അന്വേഷിക്കാത്ത ഇടമില്ല. ഒടുവിൽ അന്വേഷണത്തിൽ കൊന്നുതള്ളിയെന്നറിഞ്ഞു. പൊലീസുകാർ നന്നായി ഞങ്ങളെ സഹായിച്ചു. വിധിയോടെ ഞങ്ങൾക്ക് നീതി കിട്ടി’’.–- തൃക്കരിപ്പൂർ ഒളവറ മാവില കോളനിയിലെ സി രജനിയുടെ കൊലപാതകത്തിൽ കോടതി വിധി പറഞ്ഞപ്പോൾ സഹോദരി ലക്ഷ്മിയുടെ പ്രതികരണം.
വിധി കേൾക്കാൻ രജനിയുടെ സഹോദരങ്ങളെല്ലാവരും കോടതിയിലെത്തി. മോളെ കാണാതായതിന് ശേഷം പ്രതികൾ തങ്ങളെ പറഞ്ഞുപറ്റിക്കുകയായിരുന്നു. അവസാനമായി ഒന്നുകാണാൻ പോലുമായില്ല. മകളെ നഷ്ടപ്പെട്ട ആഘാതത്തിൽ അമ്മ ജാനകി കിടപ്പിലായി. അധികം കഴിയും മുമ്പേ അച്ഛനും പോയി. ശനിയാഴ്ച കോടതിയിലെത്തിയ ലക്ഷ്മി പറഞ്ഞു.
രജനിയുടെ മറ്റൊരു സഹോദരി ബേബി, സഹോദരൻ രതീഷ്, കുടുംബാംഗങ്ങളായ തങ്കപ്പൻ, ധനഞ്ജയൻ, ഷാജി, സുമേഷ് എന്നിവരും വിധി കേൾക്കാനായി കോടതിയിലെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..