16 July Wednesday

അമ്മയും കുഞ്ഞും ആശുപത്രി ഉടൻ തുറക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

കെജിഎൻഎ ജില്ലാ സമ്മേളനം കാഞ്ഞങ്ങാട്ട്‌ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്   

കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്ന്‌  കെജിഎൻഎ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പുതിയകോട്ടയിൽ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്തു. 
ജില്ലാ പ്രസിഡന്റ്‌ കെ പി ദിവ്യ അധ്യക്ഷയായി. പി കെ അച്ചാമ്മ രക്തസാക്ഷി പ്രമേയവും എം വി വിനീത അനുശോചന പ്രമേയവും അവതരിപ്പിച്ചു. 
മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ പി സി സുബൈദ, പി വി അനീഷ്‌, വേണുഗോപാലൻ എന്നിവർ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി  വി വി രമേശൻ ഉദ്‌ഘാടനം ചെയ്തു. പി വി പവിത്രൻ സ്വാഗതവും ടി പി അഭിൻ  നന്ദിയും പറഞ്ഞു 
പ്രതിനിധി സമ്മേളനം കെജിഎൻഎ സംസ്ഥാന സെക്രട്ടറി ഖമറുസമൻ  ഉദ്ഘാടനം ചെയ്‌തു. ശ്രീജ പള്ളിക്കര, കെ വി ബിന്ദുമോൾ, കെ വി ജോന എന്നിവർ  സംസാരിച്ചു. 
 ഭാരവാഹികൾ: കെ പി ദിവ്യ (പ്രസിഡന്റ്‌), പി വി പവിത്രൻ (സെക്രട്ടറി), എ പ്രസീന (ട്രഷറർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top