25 April Thursday
എൻഡോസൾഫാൻ ധനസഹായം

111.46 കോടികൂടി നൽകി

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022
കാസർകോട്‌ 
എൻഡോസൾഫാൻ ദുരിത ബാധിതരുടെ ധനസഹായ വിതരണം ഊർജിതമാക്കി.  സംസ്ഥാന സർക്കാർ അനുവദിച്ച 200 കോടി രൂപയിൽ  ജൂൺ 30 വരെ 2972 ദുരിത ബാധിതർക്ക് 111.46 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചതായി കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു. 430 ദുരിത ബാധിതർ ഇനിയും അപേക്ഷ നൽകാൻ ബാക്കിയുണ്ട്. ഇവർ  മതിയായ രേഖകൾ സഹിതംഅക്ഷയ കേന്ദ്രം വഴി അപേക്ഷ നൽകി ധനസഹായം കൈപ്പറ്റണം. കൂടുതൽ വിവരങ്ങൾ വില്ലേജ് ഓഫീസിൽ നിന്ന് ലഭിക്കും. പൊതുവായി വിവരം നൽകുന്നതിന് ജൂലൈ ഏഴിന് പബ്ലിക് നോട്ടീസ് നൽകും.  ധനസഹായം ആവശ്യമില്ലാത്തവർ രേഖാമൂലം ആ വിവരം അറിയിച്ച് വില്ലേജ് ഓഫീസിൽ അപേക്ഷിക്കണം. 
 ദുരിത ബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ട പത്തുശതമാനത്തോളം പേരെ ലഭ്യമായ മേൽ വിലാസത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്താനായി ആ ലിസ്റ്റ്  ജനപ്രതിനിധികൾക്ക് കൈമാറിയിട്ടുണ്ട്.,  ആശാ വർക്കർമാർ വീട്ടുവിലാസത്തിലേക്ക് പോയിട്ടുണ്ട്.  ഇവരെ കണ്ടെത്താൻ താലൂക്ക് ടീമിന് വാഹനം നൽകിയെങ്കിലും കണ്ടെത്താൻ സാധിച്ചിട്ടില്ല.  
മരിച്ചവരിൽ, അവകാശ സർട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ലാത്തവർക്ക്, കുടുംബാംഗളുടെ സമ്മതപത്രം സഹിതം അപേക്ഷിച്ചാൽ ധനസഹായം നൽകും.  കൂടുതൽ അപേക്ഷ കെട്ടിക്കിടക്കുന്ന വില്ലേജ് ഓഫീസുകളിൽ താലൂക്ക് ടീമുകളെ നിയോഗിച്ചിട്ടുണ്ട്. ഡപ്യൂട്ടി കലക്ടർമാരെ താലൂക്ക് തലത്തിൽ മേൽനോട്ടം വഹിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top