16 April Tuesday

ചുമട്ടുതൊഴിലാളി നിയമം 
ഭേദഗതി ചെയ്യണം

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

-ഹെഡ്‌ലോഡ്‌ ആൻഡ് ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ആർ രാമു ഉദ്‌ഘാടനം ചെയ്യുന്നു.

രാജപുരം

ചുമട്ടുതൊഴിലാളി നിയമം ഭേദഗതിചെയ്യണമെന്ന ഹെഡ്‌ലോഡ് ആൻഡ് ജനറൽവർക്കേഴ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 1978ൽ നിലവിൽ വന്ന നിയമം നാളിതുവരെയായിട്ടും പരിഷ്‌കരിക്കാനായില്ല. കോടതി വിധിയുടെ പശ്ചാത്തലത്തിൽ നിലവിലുള്ള തൊഴിലുംഅന്യമായി കൊണ്ടിരിക്കുന്നതിനാൽ നിയമം കലോചിതമായി പരിഷ്‌കരിക്കണമെന്ന്‌ സമ്മേളനം ആവശ്യപ്പെട്ടു. 
ചുള്ളിക്കരയിലെ  ‘കെ വി കുഞ്ഞികൃഷ്ണൻ’ നഗറിൽ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ രാമു ഉദ്ഘടനം ചെയ്തു. ജില്ലാപ്രസിഡന്റ് കെ മോഹനൻ അധ്യക്ഷനായി.  കെ ടി കുഞ്ഞുമുഹമ്മദ് പ്രവർത്തന റിപ്പോർട്ടും, എം വി കൃഷ്ണനും വരവുചിലവ് കണക്കും അവതരിപ്പിച്ചു. ഫെഡറേഷൻ സംസ്ഥാന ജോയിന്റ്  സെക്രട്ടറി കെ പി രാജൻ,  സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സാബുഅബ്രഹാം, ജില്ലാ സെക്രട്ടറി വി വി രമേശൻ, സംസ്ഥാന സെക്രട്ടറി ടി കെ രാജൻ,  ജില്ലാപ്രസിഡന്റ് പി മണിമോഹൻ, ട്രഷർ തമ്പാൻ നായർ, കണ്ണൻനായർ, എം വി കൃ്ണൻ എന്നിവർസംസാരിച്ചു. ടി വി ബാലചന്ദ്രൻ രക്തസാക്ഷിപ്രമേയവും, എ ഇ സെബാസ്റ്റ്യൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ ഒക്ലാവ് കൃഷ്ണൻ സ്വാഗതവും എ ഇ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. 
ഭാരവാഹികൾ: കെ ടി കുഞ്ഞുമുഹമ്മദ്(പ്രസിഡന്റ്), ടി വി  ജയചന്ദ്രൻ, പി ജയപ്രകാശ് (വൈസ് പ്രസിഡന്റ്), കെ മോഹനൻ (സെക്രട്ടറി), എ ഇ സെബാസ്റ്റ്യൻ, ഇ കെ ചന്ദ്രൻ (ജോയിന്റ് സെക്രട്ടറി) എം വി കൃഷ്ണൻ (ട്രഷറർ)

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top