28 March Thursday

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ സമര പ്രചാരണ ജാഥ 17 മുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023

കാഞ്ഞങ്ങാട്‌ 

കേരള സ്റ്റേറ്റ് പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ  സംസ്ഥാന സമര പ്രചരണ വാഹനജാഥ  17ന് കാസർകോട് നിന്നാരംഭിക്കും.   27 ന്  സെക്രട്ടേറിയറ്റ് മാർച്ചിന്റെ  മുന്നോടിയായുള്ള  സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും.  ജാഥയ്ക്ക് ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. 
സ്വീകരണ കേന്ദ്രങ്ങളിൽ പ്രാദേശിക സംഘാടക സമിതി രൂപീകരണ യോഗങ്ങൾ നടന്നു.  ഫെഡറേഷൻ ജനറൽ സെക്രട്ടറിയും ജാഥാ ക്യാപ്റ്റനുമായ എ മാധവൻ,  ജില്ലാ പ്രസിഡന്റ് കെ രവീന്ദ്രൻ, സെക്രട്ടറി വിവേകാനന്ദൻ എന്നിവർ സംസാരിച്ചു. കാസർകോട്‌ സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്തു. പി വി കുഞ്ഞമ്പു അധ്യക്ഷനായി. ഭാരവാഹികൾ: കെ രവീന്ദ്രൻ (ചെയർമാൻ), പി വി കുഞ്ഞമ്പു, ഗിരി കൃഷ്ണൻ, കെ ഭാസ്കരൻ (വൈസ് ചെയർമാൻ), കെ കമലാക്ഷൻ (കൺവീനർ), എ നാരായണൻ, എ രവീന്ദ്രൻ, കെ രാമകൃഷ്ണൻ, ഭുജംഗ ഷെട്ടി (ജോ. കൺവീനർ).
കാഞ്ഞങ്ങാട് യോഗത്തിൽ  ടി കുട്ട്യൻ അധ്യക്ഷനായി.  സിഐടിയു സംസ്ഥാന കമ്മറ്റി അംഗം വി വി പ്രസന്നകുമാരി,  കെ വി രാഘവൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി വി രമേശൻ (ചെയർമാൻ), രവീന്ദ്രൻ (കൺവീനർ),  ആൽബർട്ട് (ജോ. കൺവീനർ).
ചെറുവത്തൂർ യോഗത്തിൽ കയനി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി.  ഭാരവാഹികൾ: പി കമലാക്ഷൻ (ചെയർമാൻ), കെ നാരായണൻ, പി പത്മിനി (വൈസ് ചെയർമാൻ), കയനി കുഞ്ഞിക്കണ്ണൻ (കൺവീനർ), സി ഷീല (ജോ. കൺവീനർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top