20 April Saturday

കർണാടകസർക്കാരിന്റെ നടപടി മനുഷ്യത്വരഹിതം: എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
കാസർകോട്‌ 
കർണാടക അതിർത്തിയിലെ തലപ്പാടി ഹൈവേ വഴി അത്യാസന്ന നിലയിലുള്ള രോഗികളെ വഹിച്ചുകൊണ്ടുള്ള ആംബുലൻസുകൾ പോലും കടത്തിവിടാത്ത കർണാടകബിജെപി സർക്കാറിന്റെ നടപടി മനുഷ്യത്വരഹിതവും പ്രാകൃതവുമാണെന്ന്‌ എൽഡിഎഫ്‌ ജില്ല കൺവീനർ കെ പി സതീഷ്‌ ചന്ദ്രൻ പ്രസ്‌താവനയിൽ പറഞ്ഞു.  സഹജീവിസ്നേഹവും ഐക്യ ബോധവും പുലർത്തേണ്ട  സാഹചര്യത്തിലാണ്‌ ഈ നടപടി. കർണാടക ബിജെപി സർക്കാരിന്റ ഭ്രാന്തൻ നടപടി തിരുത്തിപ്പിക്കാനുളള ബാധ്യതയിൽ നിന്ന് ബിജെപി ജില്ലാ–- സംസ്ഥാന നേതൃത്വം ഒഴിഞ്ഞു മാറുന്നത്  ജനങ്ങളോടുള്ള കടുത്ത വഞ്ചനയാണ്. ജില്ലയിലെ പ്രദേശങ്ങൾ , വർഷങ്ങൾക്ക് മുൻപ് തന്നെ മംഗലാപുരം ആസ്ഥാനമായ സൗത്ത് കാനറ ജില്ലയിൽ ഉൾപെട്ടതായിരുന്നു ,ഈ നിലയിൽ നൂറ്റാണ്ടുകൾക്ക് മുൻപെ തന്നെ ജില്ലയിലെ ജനങ്ങളും മംഗലാപുരം പട്ടണവുമായി നില നിന്നു പോന്ന ഊഷ്മളമായ ബന്ധത്തെ അവഹേളിക്കുന്ന കർണാടക സർക്കാർ നിലപാട് അടിയന്തിരമായി തിരുത്തണം

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top