25 April Thursday

പോർട്ടബിൾ വെന്റിലേറ്ററുമായി കോളേജ്‌ അധ്യാപകൻ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020

കാസർകോട്‌

കോവിഡ്–- 19 രോഗം മൂർച്ഛിച്ചവർ നേരിടുന്ന പ്രധാന വെല്ലുവിളിയായ ശ്വസന തടസ്സത്തിന്‌ പരിഹാരം കാണാൻ പോർട്ടബിൾ വെന്റിലേറ്ററുമായി  കോളേജ്‌ അധ്യാപകൻ. വെന്റിലേറ്ററിനു പകരം ശ്വസിക്കാൻ സഹായിക്കുന്ന അംബു ബാഗ് ഉപയോഗിച്ചാണ്‌  കാസർകോട് ഗവ. കോളേജിലെ ഫിസിക്‌സ് അധ്യാപകൻ ഡോ. എ വി  പ്രദീപ്കുമാർ യന്ത്രം നിർമിച്ചത്‌.  രോഗികളുടെ എണ്ണം വർധിക്കുമ്പോൾ വെന്റിലേറ്റർ സൗകര്യം ആവശ്യത്തിനുണ്ടാകുമോയെന്ന ആശങ്ക പരിഹരിക്കാൻ കുറഞ്ഞ ചെലവിൽ നിർമിക്കാൻ കഴിയുന്ന ഈ ഉപകരണം ഉപയോഗപ്പെടുത്താനാവുമെന്ന്‌ പ്രദീപ്‌കുമാർ പറയുന്നു. 
ഡോക്ടർമാർ കൃത്രിമമായി ഓക്‌സിജൻ നൽകാൻ ഉപയോഗിക്കുന്ന ആർട്ടിഫിഷ്യൽ മാന്വൽ ബ്രീത്തിങ് യൂണിറ്റാണ്‌  അംബു. നിർണായക ഘട്ടങ്ങളിൽ ഡോക്ടർമാർ കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന ഉപകരണം പയ്യന്നൂർ കോറോം സ്വദേശിയായ പ്രദീപ്‌കുമാർ യന്ത്രമാക്കി മാറ്റി.  അതിനാൽ  ഡോക്ടർമാർക്ക്‌ കൂടുതൽ സമയം രോഗിയുടെയടുത്ത് നിൽക്കേണ്ടിവരില്ല. ഉപകരണത്തിന് 3000 രൂപയേ ചെലവ് വരികയുള്ളൂ. ഇതുസംബന്ധിച്ച് ഡോക്ടർമാരോട് സംസാരിച്ചിട്ടുണ്ടെന്നും നവമാധ്യമങ്ങളിലെ പോസ്റ്റുകൾ കണ്ട് സർക്കാർ അധികൃതർ ഇതേക്കുറിച്ച് തിരക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top