18 April Thursday
ദേശാഭിമാനി വാർത്ത തുണച്ചു

ഒമ്പത് ദിവസത്തിനുശേഷം ലോറി ഡ്രൈവർമാർ മടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020

തൃക്കരിപ്പൂർ

ഒമ്പത് ദിവസത്തിന്‌ ശേഷം പൈപ്പുകൾ കണ്ണൂരിലിറക്കി ലോറി ഡ്രൈവർമാർ നാട്ടിലേക്ക്‌ തിരിച്ചു. ഗുജറാത്തിലെ ഗാന്ധിധാമിൽ നിന്നും കഴിഞ്ഞ 18 ന് 
 ഇരുമ്പ്‌ പൈപ്പുമായി കണ്ണൂരിലേക്ക് വന്ന കണ്ടയിനറിലെ നാല്‌ ഡ്രൈവർമാരാണ്‌  കാലിക്കടവ് മട്ടലായി ദേശീയപാതയിൽ വെള്ളവും ഭക്ഷണവുമില്ലാതെ കുടുങ്ങിയത്‌.   ഇന്ത്യൻ ഓയിൽ അദാനി ഗ്രൂപ്പിന്റെ സിറ്റി ഗ്യാസ് പദ്ധതിക്ക്‌വേണ്ട  പൈപ്പായിരുന്നു ലോറിയിൽ.22 ന് രാത്രിയാണ്‌ ദേശീയ പാതയിൽ പിടിച്ചിട്ടത്. പുക്രാജ് (40), പ്രതാൻ (30), ഹിംരാജ് (25), രാമോതർ (22) എന്നിവരാണ് ലോറിക്കടിയിൽ കുരയൊരുക്കി കഴിഞ്ഞിരുന്നത്.  ഇവരുടെ ദുരിതം കഴിഞ്ഞ ദിവസം ദേശാഭിമാനി വാർത്തയാക്കിയിരുന്നു.  
അത്‌  ശ്രദ്ധയിൽപ്പെട്ട കമ്പനി മാനേജർ ജിതേഷ്, രാഹുൽ മാണിക്കോത്ത്, ഷൈജു നബ്രോൻ എന്നിവരുടെ ഇടപെടലിനെ തുടർന്ന്‌ ചൊവ്വാഴ്ച പൊലീസിന്റെ  സഹായത്തോടെ ചാലോട് പഞ്ചായത്ത് ഭൂമിയിൽ പെപ്പുകൾ ഇറക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top