25 April Thursday
ഡിവൈഎഫ്‌ഐ സഹായിക്കും

കരുതിവയ്‌ക്കാം വീട്ടുമുറ്റത്ത്‌ കൃഷി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020

കാസർകോട്‌

വീട്ടിലിരിക്കുന്നവർ  ഇനി വെറുതെയിരുന്ന് നേരം കൊല്ലണ്ട. വീട്ടുമുറ്റത്ത്കൊച്ചു പച്ചക്കറി തോട്ടമുണ്ടാക്കാൻ ഡിവൈഎഫ്‌ഐ സഹായിക്കും."കരുതൽ കാലത്ത് കരുതി വെക്കാം. വീട്ടുമുറ്റ കൃഷി...'' എന്ന സന്ദേശമുയർത്തി ഡിവൈഎഫ്ഐ  ജില്ലാ കമ്മിറ്റിയാണ്  വീടുകളിൽ കൃഷിയിറക്കുന്നപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.   വിത്തുകൾ  പ്രാദേശിക കമ്മിറ്റികൾ നൽകും.  മുഴക്കോത്തെ  വീട്ടുമുറ്റത്തു കുടുംബസമേതം പച്ചക്കറി വിത്തുകൾ നട്ട്  സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ  ജില്ലാതല ഉദ്‌ഘാടനം നിർവഹിച്ചു.
 ചെറുവത്തൂർ ബ്ലോക്ക് സെക്രട്ടറി രജീഷ് വെള്ളാട്ട്, ജില്ലാ കമ്മിറ്റി അംഗം കെ. രാജു തുടങ്ങിയവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ നിർദേശമാണ് ക്യാമ്പയിനിന്‌ പ്രചോദനമായത്‌.  മികച്ച പച്ചക്കറി തോട്ടങ്ങൾക്ക്  സമ്മാനം  നൽകാനും  തീരുമാനിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top