കാസർകോട്
കെഎസ്‌ആർടിസി കാസർകോട് ഡിപ്പോയിലെ സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുക, മുഴുവൻ താൽക്കാലിക തൊഴിലാളികളെയും തിരിച്ചെടുക്കുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ച് കെഎസ്‌ആർടിഇഎ (സിഐടിയു) ജില്ലാകമ്മിറ്റി കാസർകോട് ഡിടിഒ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് മോഹൻകുമാർ പാടി ഉദ്‌ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് സി ബാലകൃഷ്ണൻ അധ്യക്ഷനായി. രശ്മി നാരായണൻ, എം എസ് കൃഷ്ണകുമാർ, പി വി രതീശൻ, എം വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി എം സന്തോഷ് സ്വാഗതവും പി ജയചന്ദ്രൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..