17 September Wednesday
39 പേർക്കുകൂടി കോവിഡ്

24 ആരോഗ്യപ്രവര്‍ത്തകര്‍, 6 സമ്പർക്കം

വെബ് ഡെസ്‌ക്‌Updated: Friday Jul 31, 2020

 കണ്ണൂർ

ജില്ലയിൽ  39 പേർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചു. ഇവരിൽ 24 പേർ ആരോഗ്യ പ്രവർത്തകരാണ്. വിദേശത്തുനിന്നെത്തിയ നാല് പേർ, ഇതര സംസ്ഥാനത്തുനിന്ന് എത്തിയ രണ്ട് പേർ, രണ്ട് ഡിഎസ് സി ഉദ്യോഗസ്ഥർ  എന്നിവർക്കും രോഗബാധയുണ്ടായി. ആറ് പേർക്ക് സമ്പർക്കത്തിലൂടെയാണ് . 48 പേർക്ക്‌ രോഗം ഭേദമായി
വിദേശത്തുനിന്ന്‌
കണ്ണൂർ വിമാനത്താവളം വഴി ജൂലൈ 27ന് ഖത്തറിൽനിന്ന് 6ഇ 8711 വിമാനത്തിൽ എത്തിയ തൃപ്പങ്ങോട്ടൂരിലെ ഇരുപത്തഞ്ചുകാരൻ, അന്ന്‌ ദുബായിൽനിന്ന് ഐഎക്സ് 1744 വിമാനത്തിൽ എത്തിയ പരിയാരത്തെ മുപ്പതുകാരൻ, ജൂലൈ 29ന് ദുബായിൽനിന്ന് ജി8 7125 വിമാനത്തിലെത്തിയ ഏഴോത്തെ ഇരുപത്താറുകാരൻ, നെടുമ്പാശേരി വിമാനത്താവളം വഴി ജൂലൈ 20ന് സൗദി അറേബ്യയിൽനിന്ന് എത്തിയ ന്യൂമാഹിയിലെ അറുപത്തിനാലുകാരൻ.
ഇതര സംസ്ഥാനം
കണ്ണൂർ വിമാനത്താവളം വഴി ജൂലൈ 19ന് ശ്രീനഗറിൽനിന്നെത്തിയ എരമം കുറ്റൂരിലെ അമ്പത്താറുകാരൻ, ബംഗളൂരുവിൽനിന്നെത്തിയ കൂത്തുപറമ്പിലെ നാൽപത്തിനാലുകാരൻ.
ആരോഗ്യ
പ്രവർത്തകർ
പരിയാരം ഗവ. മെഡിക്കൽ കോളേജിലെ ഒ ടി നേഴ്സിങ്ങ് അസിസ്റ്റന്റ് കാസർകോട്ടെ നാൽപത്തിരണ്ടുകാരി, ഒ ടി സ്റ്റാഫ് നേഴ്സ് ചെറുതാഴത്തെ മുപ്പത്തിനാലുകാരൻ, നേഴ്സിങ് അസിസ്റ്റന്റുമാരായ ചെറുതാഴത്തെ നാൽപത്തിനാലുകാരി, തളിപ്പറമ്പിലെ മുപ്പത്തെട്ടുകാരി, പെരിങ്ങോത്തെ മുപ്പത്തഞ്ചുകാരി, കടന്നപ്പള്ളിയിലെ നാൽപത്തിമൂന്നുകാരി, പിഇഐഡി പരിയാരത്തെ ഇരുപതുകാരൻ, സ്റ്റാഫ് നേഴ്സുമാരായ എരമം കുറ്റൂരിലെ നാൽപത്തേഴുകാരി, പരിയാരത്തെ നാൽപത്തിമൂന്നുകാരി, കടന്നപ്പള്ളി പാണപ്പുഴയിലെ മുപ്പത്തിമൂന്നുകാരി, ഹൗസ് സർജന്മാരായ കോഴിക്കോട്ടെ ഇരുപത്തെട്ടുകാരി, ഇരുപത്തിനാലുകാരൻ, തിരുവനന്തപുരത്തെ ഇരുപത്തിമൂന്നുകാരൻ, എറണാകുളത്തെ ഇരുപത്തിനാലുകാരൻ, വളപട്ടണത്തെ ഇരുപത്തിനാലുകാരൻ, കുന്നോത്ത്പറമ്പിലെ ഇരുപത്തിനാലുകാരി, മാന്വൽ ലേബർ കടന്നപ്പള്ളി പാണപ്പുഴയിലെ നാൽപത്തഞ്ചുകാരൻ, ഇ സി ജി ടെക്നീഷ്യൻ കാസർകോട്ടെ നാൽപത്തിരണ്ടുകാരി, ട്രെയിനി പയ്യന്നൂരിലെ ഇരുപത്തൊന്നുകാരി, ട്രോളി സ്റ്റാഫ് കടന്നപ്പള്ളി പാണപ്പുഴയിലെ നാൽപതുകാരി, റേഡിയോഗ്രാഫർ കൊല്ലത്തെ അമ്പത്താറുകാരൻ, ഡോക്ടർമാരായ വയനാട്ടിലെ മുപ്പത്തിനാലുകാരി, കണ്ണൂർ കോർപ്പറേഷനിലെ ഇരുപത്തിനാലുകാരി, ചിറക്കൽ സ്വദേശി ഇരുപത്തിനാലുകാരൻ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർ. 
ഇവർക്കു പുറമെ, ഡി എസ് സി ക്ലസ്റ്ററിൽപ്പെട്ട രണ്ട് ഉദ്യോഗസ്ഥർക്കും ഫയർ ഫോഴ്സ് ക്ലസ്റ്ററിൽപ്പെട്ട ചിറക്കലെ തയ്യൽതൊഴിലാളിയായ അമ്പത്തെട്ടുകാരനും രോഗം സ്ഥിരീകരിച്ചു.
സമ്പർക്കം
നാറാത്തെ ഇരുപത്തിമൂന്നുകാരി, മാടായിയിലെ അഞ്ച് മാസം പ്രായമായ പെൺകുട്ടി, കുഞ്ഞിമംഗലത്തെ എഴുപതുകാരി, കടന്നപ്പള്ളി പാണപ്പുഴയിലെ മുപ്പത്താറുകാരി, പയ്യന്നൂരിലെ മുപ്പത്തൊന്നുകാരൻ, ഇരിട്ടിയിലെ മുപ്പതുകാരൻ.
ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 1367 ആയി.  നിരീക്ഷണത്തിലുള്ളത് 9894 പേർ.  അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ 122 പേരും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 135 പേരും തലശേരി ജനറൽ ആശുപത്രിയിൽ 14 പേരും  ജില്ലാ ആശുപത്രിയിൽ 26 പേരും കണ്ണൂർ ആർമി ഹോസ്പിറ്റലിൽ 16 പേരും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ 15 പേരും ഏഴിമല നാവിക സേനാ ആശുപത്രിയിൽ രണ്ടു പേരും ഫസ്റ്റ് ലൈൻ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിൽ 144 പേരും.  വീടുകളിൽ 9420 പേരാണ് നിരീക്ഷണത്തിലുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top