26 April Friday
വായ്പപരിധി വെട്ടിക്കുറയ്‌ക്കൽ

കേന്ദ്രത്തിനെതിരെ പ്രതിഷേധമിരമ്പി

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

വായ്പ പരിധി വെട്ടിക്കുറക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് 
നടത്തിയ മാർച്ച് കേന്ദ്ര കമ്മിറ്റി അംഗം എം വിജിൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

കണ്ണൂർ
കേരളത്തിന്‌ അർഹമായ വായ്പപരിധി വെട്ടിക്കുറച്ച കേന്ദ്രസർക്കാരിന്റെ  അപ്രഖ്യാപിത സാമ്പത്തിക ഉപരോധത്തിൽ  പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച്  നടത്തി. സാമ്പത്തികമായി സംസ്ഥാനത്തെ ശ്വാസംമുട്ടിച്ച് വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും   അട്ടിമറിക്കാനുള്ള  കേന്ദ്രസർക്കാർ നീക്കത്തിനെതിരെ മാർച്ചിൽ ശക്തമായ യുവജന പ്രതിഷേധം ഉയർന്നു.  വർ​ഗീയ രാഷ്ട്രീയത്തിനെതിരെ നിലകൊള്ളുന്ന കേരളത്തെ തകർക്കാനുള്ള സംഘപരിവാർ ഗൂഢാലോചന വിലപ്പോവില്ലെന്ന യുവതയുടെ താക്കീതായി  പ്രതിഷേധം മാറി.  
  ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അം​ഗം എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ് അഫ്സൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സരിൻ ശശി,  പി എം അഖിൽ, മുഹമ്മദ് സിറാജ്, പി പി അനിഷ, എം ശ്രീരാമൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top