19 April Friday
കുട്ടികൾക്ക് സ്നാക്‌സ്‌

സ്കൂളിൽ ‘സ്കൂഫേ’ റെഡി

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

കതിരൂർ വൊക്കേഷണൽ എച്ച്എസ്എസിലെ സ്കൂഫേ

കണ്ണൂർ
സ്‌കൂളിലെ ഇടനേരങ്ങളിൽ ലഘുഭക്ഷണത്തിനും സ്‌റ്റേഷനറി സാധനങ്ങൾക്കും ഇനി കറങ്ങി നടക്കേണ്ട ‘സ്‌കൂഫേ’ റെഡി. കു​ടും​ബ​ശ്രീ​യു​മാ​യി കൈകോ​ർ​ത്ത്‌ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്റെ ക​ഫേ അ​റ്റ്​ സ്കൂ​ൾ പ​ദ്ധ​തി ‘സ്‌​കൂ​ഫെ’ ജില്ലയിൽ കൂടുതൽ സ്‌കൂളുകളിലേക്ക്‌ വ്യാപിപ്പിക്കുന്നു. നിലവിൽ 25 ഹയർസെക്കൻഡറി സ്‌കൂളുകളിൽ പദ്ധതി വിജയകരമായി പ്രവർത്തിക്കുന്നു. 
   ലഘുഭക്ഷണത്തിനും സ്‌റ്റേഷനറി സാധനങ്ങൾക്കുമായി പുറത്തുപോകുന്ന വിദ്യാർഥികൾ ലഹരിക്കടിപ്പെടുന്നത്‌ സ്ഥിരമായതോടെയാണ്‌ ജില്ലാ പഞ്ചായത്ത്‌ ‘സ്‌കൂഫെ’ ആശയവുമായി എത്തിയത്‌. 2022–-23 വാർഷിക പദ്ധതിയിൽ 36.5 ലക്ഷം രൂപയാണ്‌ പദ്ധതിക്കായി ജില്ലാ പഞ്ചായത്ത്‌ അനുവദിച്ചത്‌. കെട്ടിടസൗകര്യം ഇല്ലാത്ത സ്‌കൂളുകളിൽ കിയോസ്‌കും പാത്രങ്ങളും അനുബന്ധ സാധനങ്ങളും വാങ്ങാൻ രണ്ടരലക്ഷമാണ്‌ വകയിരുത്തിയത്‌. ഇത്തരത്തിൽ 13 സ്‌കൂളുകളിലാണ്‌ കിയോസ്‌ക്‌ പ്രവർത്തിക്കുന്നത്‌. കെട്ടിടസൗകര്യങ്ങളുള്ള 12 സ്‌കൂളുകൾക്ക്‌ അനുബന്ധ സാധനസാമഗ്രികൾ വാങ്ങുന്നതിനായി 50,000 രൂപയും നൽകി. ഇത്തവണത്തെ വാർഷിക പദ്ധതിയിൽ ജില്ലാ പഞ്ചായത്ത്‌ 40 ലക്ഷം രൂപയാണ്‌ ‘സ്‌കൂഫേ’ക്കായി വകയിരുത്തിയത്‌.  ഇത്തവണ കൂടുതൽ സ്‌കൂളുകളിലേക്ക്‌ പദ്ധതി വ്യാപിപ്പിക്കും. ഒരു ‘സ്‌കൂഫേ’യിൽ മൂന്നു പേർ എന്ന നിലയിൽ കുടുംബശ്രീ പ്രവർത്തകർക്ക്‌ സ്ഥിരവരുമാനവും ലഭിക്കും. ആറളം ഗവ. എച്ച്‌എസ്‌എസിൽ ‘സ്‌കൂഫേ’ ബുധൻ രാവിലെ 9.30ന്‌ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌കുര്യൻ ഉദ്‌ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top