26 April Friday

കേന്ദ്രീയ വിദ്യാലയങ്ങളിലേക്ക് എസ്എഫ്ഐ മാര്‍ച്ച്

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023

എസ്എഫ്ഐ കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയത്തിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം

കണ്ണൂർ
എസ്എഫ്ഐ നേതൃത്വത്തിൽ ജില്ലയിലെ കേന്ദ്രീയ വിദ്യാലയങ്ങളിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചു. കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായി നടത്തിവരുന്ന ജവഹർലാൽ നെഹ്‌റു നാഷണൽ സയൻസ്‌ മാത്തമാറ്റിക്‌സ്‌ ആൻഡ്‌ എൻവെയർമെന്റ്‌ എക്‌സിബിഷന്റെ പേരുമാറ്റാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ്  മാർച്ച്‌. നാല് കേന്ദ്രങ്ങളിലാണ് മാർച്ച് നടന്നത്. കണ്ണൂരിൽ ജില്ലാ പ്രസിഡന്റ്‌ പി എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അം​ഗം കെ സന്ദേഷ് അധ്യക്ഷനായി. കെ രക്ഷിത്, കെ സി സ്വാതി  എന്നിവർ സംസാരിച്ചു.  ധർമടം കേന്ദ്രീയ വിദ്യാലയത്തിൽ  സംസ്ഥാന കമ്മിറ്റിയംഗം ശരത് രവീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു.   പി കെ ബിനിൽ അധ്യക്ഷനായി.  ആദർശ് പാട്യം, ജസ്റ്റിൻ റാം, കെ വി നിമൽ എന്നിവർ സംസാരിച്ചു. പയ്യന്നൂരിൽ സംസ്ഥാന കമ്മിറ്റിഅംഗം ടി പി  അഖില ഉദ്ഘാടനംചെയ്തു.   ജില്ലാ സെക്രട്ടറിയറ്റംഗം പി വി  അശ്വിൻ, ടി ആശിഷ്, അമലേഷ്, അനന്യ, കെ അരുൺ എന്നിവർ സംസാരിച്ചു. തളിപ്പറമ്പിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ വിഷ്ണു പ്രസാദ്‌ ഉദ്‌ഘാടനംചെയ്‌തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top