29 March Friday
കുടിവെള്ളം ശുദ്ധമാകണം

20 ഗുണതാ ലാബ്‌ കൂടി 
ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023
കണ്ണൂർ
കുടിവെള്ള ഗുണനിലവാരം പരിശോധിക്കാൻ ജില്ലയിൽ സ്‌കൂളുകളോട് ചേർന്ന് 20  ജല ഗുണതാ ലാബുകൾകൂടി സ്ഥാപിക്കുന്നു.  നിലവിൽ പ്രവർത്തിക്കുന്ന എട്ട് ലാബുകൾക്ക്‌ പുറമെയാണിത്‌. ഇതിൽ 13 ലാബുകൾ ഉദ്ഘാടന സജ്ജമായി. ഏഴ് ലാബുകൾ നിർമാണ ഘട്ടത്തിലാണ്. അഞ്ചരക്കണ്ടി, പാലയാട്, പിണറായി, കാടാച്ചിറ, ചാല, മുഴപ്പിലങ്ങാട്, പെരളശ്ശേരി, വേങ്ങാട് ഹയർ സെക്കൻഡറി സ്‌കൂളുകളിലാണ് നിലവിൽ ലാബുകൾ പ്രവർത്തിക്കുന്നത്. ഹരിതകേരളം ജല ഉപമിഷന്റെ നേതൃത്വത്തിലാണ് ലാബിന്റെ പ്രവർത്തനം. 
ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മയ്യിൽ, കുറുമാത്തൂർ, കണിയൻചാൽ, ചിറ്റാരിപ്പറമ്പ്, കതിരൂർ, ആറളം, എടയന്നൂർ , മണത്തണ, മാടായി, പാപ്പിനിശേരി, വളപട്ടണം, പടിയൂർ, ഉളിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ ലാബുകളാണ്‌ ഉദ്ഘാടനത്തിന് തയ്യാറായത്‌.  രാമന്തളി, പയ്യന്നൂർ, കരിവെള്ളൂർ, മാത്തിൽ, പെരിങ്ങോം, മാതമംഗലം, പ്രാപ്പൊയിൽ  സെക്കൻഡറി സ്‌കൂളുകളിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ  നിർമാണം പുരോഗമിക്കുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top