25 April Thursday

കോർപറേറ്റുകൾക്ക് നൽകിയ 
വായ്പകൾ 
സമഗ്രമായി 
പരിശോധിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023
കണ്ണൂർ
അദാനിക്കും മറ്റ്‌ വൻകിട കുത്തകകൾക്കും ഇന്ത്യയിലെ ബാങ്കുകൾ നൽകിയ വൻകിട വായ്പകൾ സമഗ്രപരിശോധനയ്ക്ക് വിധേയമാക്കണമെന്ന്  പൊതുമേഖലാ ബാങ്ക് സംരക്ഷണ സമിതി ജില്ലാ ഘടകം ആവശ്യപ്പെട്ടു. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഹിൻഡൻ ബർഗ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അദാനിയുടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഇത് അദാനി ഗ്രൂപ്പ്‌ ഓഫ് കമ്പനികൾക്ക് വൻതോതിൽ വായ്പകൾ നൽകിയ പൊതുമേഖലാ ബാങ്കുകളെയും വലിയ തോതിൽ ബാധിക്കും. ജനകീയ ബാങ്കിങ്‌ ഉപേക്ഷിക്കുകയും  കോർപറേറ്റുകളെ താലോലിക്കുകയും ചെയ്യുന്ന  നയം ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയർമാൻ കെ അശോകൻ  അധ്യക്ഷനായി. കൺവീനർ  പി രാജേഷ്, സി പി സൗന്ദർ രാജ്, ടി ആർ രാജൻ, എ മഹീന്ദ്രൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top