29 March Friday

പാഠ്യപദ്ധതി സാമൂഹിക രേഖ; 
ജില്ലാതല ജനകീയ ചർച്ച

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ജില്ലാതല ജനകീയ ചർച്ച കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്യുന്നു

 കണ്ണൂർ

സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ജില്ലാതല ജനകീയ ചർച്ച നടത്തി.  കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ വിനോദ് കുമാർ പറഞ്ഞു. ജില്ലാ പഞ്ചായത്ത്, സമഗ്ര ശിക്ഷാ കേരളം, ഡയറ്റ് കണ്ണൂർ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.  ഡിഡിഇ വി എ ശശീന്ദ്രവ്യാസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ  കെ കെ രത്‌നകുമാരി,  ടി സരള, യു പി ശോഭ, സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ ഇ സി വിനോദ്, എച്ച്എസ്എസ് ജില്ലാ കോ ഓർഡിനേറ്റർ ടി വി വിനോദ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top