25 April Thursday
തരംഗ’മായി തരംഗം

കായികാധ്യാപകരുടെ ഒഴിവ് 
നികത്തും: മന്ത്രി വി അബ്ദുറഹിമാൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

‘ തരംഗം ’ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടന്ന കായികോപകരണ വിതരണം മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനംചെയ്യുന്നു. കെ കെ ശെെലജ എംഎൽഎ സമീപം

മട്ടന്നൂര്‍
വിദ്യാലയങ്ങളിലെ കായികാധ്യാപകരുടെ ഒഴിവ്  നികത്തുന്നതിനാവശ്യമായ സംവിധാനങ്ങൾ സർക്കാർ ഒരുക്കിവരികയാണെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. മട്ടന്നൂർ മണ്ഡലത്തിലെ ‘തരംഗം’ സമഗ്ര കായിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള കായികോപകരണ വിതരണം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. എല്ലാവരിലും കായികക്ഷമത ഉറപ്പുവരുത്തുകയെന്നത് സർക്കാരിന്റെ ലക്ഷ്യമാണ്. പഞ്ചായത്ത് സ്‌പോർട്‌സ് കൗൺസിലുകൾ സജീവമായാൽ കായികരംഗത്തേക്ക് കൂടുതൽ പേരെ കൊണ്ടുവരാനാകുമെന്നും മന്ത്രി പറഞ്ഞു. 
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിൽനിന്നും 30 ലക്ഷം രൂപയാണ് കായിക ഉപകരണങ്ങൾക്കായി നൽകിയത്. സൈക്കിൾ ഉൾപ്പെടെയുള്ള  ഉപകരണങ്ങളാണ് നൽകിയത്. 
മട്ടന്നൂർ ഹയർസെക്കൻഡറിയിൽ നടന്ന പരിപാടിയിൽ കെ കെ ശൈലജ എംഎൽഎ അധ്യക്ഷയായി. സി കെ വിനീത് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ സ്പോര്‍ട്സ് കിറ്റ് വിതരണംചെയ്തു. വി കെ സുരേഷ്ബാബു, എം രതീഷ്, എൻ ഷാജിത്ത്, പി പുരുഷോത്തമന്‍, എന്‍ വി ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top