26 April Friday
14 പേര്‍ക്ക് രോഗമുക്തി

14 പേര്‍ക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020
കണ്ണൂർ
ജില്ലയിൽ 14 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പേർ വിദേശത്തുനിന്നും രണ്ടുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ്  ബാക്കി ഒമ്പത് പേർ. ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന 14 പേർ തിങ്കളാഴ്‌ച രോഗമുക്തരായതായും  കലക്ടർ അറിയിച്ചു. 
കണ്ണൂർ വിമാനത്താവളം വഴി 24ന് മസ്‌ക്കറ്റിൽനിന്നെത്തിയ തലശേരി സ്വദേശി 36കാരൻ, 26ന് ഖത്തറിൽനിന്നെത്തിയ പാട്യം സ്വദേശി 31കാരൻ, കരിപ്പൂർ വിമാനത്താവളം വഴി 26ന് ദമാമിൽനിന്നെത്തിയ ചെറുകുന്ന് സ്വദേശി 57കാരൻ എന്നിവരാണ് വിദേശത്തുനിന്നെത്തിയവർ.
15ന് ചെന്നൈയിൽനിന്നെത്തിയ തലശേരി സ്വദേശി 62കാരൻ, 23ന് ബംഗളൂരുവിൽനിന്നെത്തിയ ചെമ്പിലോട് സ്വദേശി 60കാരൻ എന്നിവർ ഇതര സംസ്ഥാനങ്ങളിൽനിന്ന്‌. 
വലിയവെളിച്ചം സിഐഎസ്എഫ് ക്യാമ്പിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശികളായ 23കാരൻ, 26 കാരൻ, 27കാരൻ, ഉത്തർപ്രദേശ് സ്വദേശികളായ 23കാരൻ, 24കാരൻ, 26കാരൻ, മധ്യപ്രദേശ് സ്വദേശി 32കാരൻ, ബംഗളൂരു സ്വദേശി 50കാരൻ, പുണെ സ്വദേശി 40കാരൻ എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ.
ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 445 ആയി. ഇവരിൽ 163 പേരാണ്‌ ചികിത്സയിൽ. 278 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വേങ്ങാട് സ്വദേശി 53കാരൻ, കീഴല്ലൂർ സ്വദേശി 32 കാരൻ, കണ്ണൂർ സ്വദേശി 48കാരൻ, കോട്ടയം - മലബാർ സ്വദേശികളായ ഒമ്പത് വയസ്സുകാരൻ, നാലു വയസ്സുകാരൻ, സിഐഎസ്എഫ് ഉദ്യോഗസ്ഥനായ 27കാരൻ, മുഴക്കുന്ന് സ്വദേശികളായ 43കാരൻ, 42കാരൻ, കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാമന്തളി സ്വദേശി ഒമ്പത് വയസ്സുകാരി, കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇരിട്ടി സ്വദേശി 58കാരി, രണ്ട് വയസ്സുകാരൻ, വേങ്ങാട് സ്വദേശി 27കാരി, മുഴക്കുന്ന് സ്വദേശി 42കാരൻ എന്നിവരാണ്‌ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. 
നിലവിൽ 21,820 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 82 പേരും ജില്ലാശുപത്രിയിൽ 19 പേരും അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിൽ 178 പേരും തലശേരി ജനറൽ ആശുപത്രിയിൽ 34 പേരും കണ്ണൂർ ആർമി ഹോസ്പിറ്റലിൽ നാലു പേരും ഫസ്റ്റ് ലൈൻ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ മൂന്നു പേരുമുണ്ട്‌. വീടുകളിൽ 21500 പേർ. 
ഇതുവരെ 14,104 സാംപിൾ പരിശോധനയ്ക്ക് അയച്ചതിൽ 13,154 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 12,358 എണ്ണം നെഗറ്റീവാണ്. 950 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top