25 April Thursday
പായം പഞ്ചായത്ത്‌

അപവാദ പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധ സദസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020

ഇരിട്ടി

വികസന വഴിയിൽ നാടിനെ സമാനതകളില്ലാത്ത ഉയരങ്ങളിലേക്കു നയിച്ച്  കേന്ദ്ര–- സംസ്ഥാന പുരസ്കാരങ്ങൾ വരെ നേടിയ പായം പഞ്ചായത്തിനെതിരെ അപവാദ പ്രചരണം നടത്തുന്നവർക്ക്‌ താക്കീതുമായി സിപിഐ എം പ്രതിഷേധ സദസ്സുകൾക്കു തുടക്കം. പഞ്ചായത്തിനെ നയിക്കുന്ന പ്രസിഡന്റ് എൻ അശോകനെയും എൽഡിഎഫ് ഭരണത്തെയും  പെൻഷൻ വിതരണ വിഷയം ഉയർത്തി രാഷ്ട്രീയമായി അപഹസിക്കാൻ യുഡിഎഫും ബിജെപിയും നടത്തുന്ന  രാഷ്ട്രീയ അപവാദ പ്രചരണങ്ങൾക്കും സമരാഭാസങ്ങൾക്കുമെതിരെയാണ് പ്രതിഷേധ സദസ്‌‌. 
സിപിഐ എം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ഇരിട്ടിയിൽ  നടത്തിയ പ്രതിഷേധ സദസ്സ്‌  ജില്ലാ സെക്രട്ടറി  എം വി ജയരാജൻ ഉദ്ഘാടനംചെയ്തു. പി പി അശോകൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ബിനോയ് കുര്യൻ, ജില്ലാ കമ്മിറ്റി അംഗം കെ ശ്രീധരൻ എന്നിവർ സംസാരിച്ചു.  
ചൊവ്വാഴ്ച  പഞ്ചായത്തിലെ വാർഡുകൾ കേന്ദ്രീകരിച്ച് വിവിധ സ്ഥലങ്ങളിലും ഏരിയയിൽ മറ്റു ലോക്കലുകളിൽ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും അഞ്ചുപേർ വീതം പങ്കെടുത്ത് പ്രതീകാത്മക പ്രതിഷേധ സദസ്‌ നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top