23 April Tuesday
കുപ്പി സുബീഷിന്റെ വെളിപ്പെടുത്തൽ

തുടരന്വേഷിച്ച്‌ കേരള പൊലീസ്‌, മുഖംതിരിച്ച്‌ സിബിഐ

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023
തലശേരി 
ആർഎസ്‌എസ്‌ പ്രവർത്തകൻ കുപ്പി സുബീഷിന്റെ വെളിപ്പെടുത്തലിൽ കേരള പൊലീസ്‌ ജി പവിത്രൻ വധക്കേസിൽ തുടരന്വേഷണം നടത്തി പ്രതികളെ അറസ്‌റ്റുചെയ്യുമ്പോൾ ഫസൽകേസിലെ സിബിഐ മൗനവും ചർച്ചയാകുന്നു. കുറ്റസമ്മതമൊഴിയിൽ കേരള പൊലീസ്‌ തുടരന്വേഷണം നടത്തി നീതിയുറപ്പാക്കുമ്പോഴും തലശേരി ഫസൽകേസിൽ തെറ്റ്‌ തിരുത്താൻ സിബിഐ തയ്യാറല്ല. 
പടുവിലായി വാളാങ്കിച്ചാൽ മോഹനൻ വധക്കേസിൽ പിടിയിലായപ്പോഴാണ്‌ എൻഡിഎഫ്‌ പ്രവർത്തകനായ തലശേരി ഫസൽ, സിപിഐ എം പ്രവർത്തകരായ ജി പവിത്രൻ, കെ പി ജിജേഷ്‌ എന്നിവരുടെ കൊലപാതകങ്ങളിലെ പങ്കാളിത്തം  സുബീഷ്‌ ഏറ്റുപറഞ്ഞത്‌. കുറ്റസമ്മതമൊഴി അന്ന്‌ രാഷ്‌ട്രീയ–-നിയമവൃത്തങ്ങളിലും ചാനലുകളിലും വലിയ ചർച്ചയായി. ജി പവിത്രൻ, കെ പി ജിജേഷ്‌ കേസുകളിൽ കോടതി ഉത്തരവ്‌ പ്രകാരം തുടരന്വേഷണം നടത്തി. കുറ്റകൃത്യത്തിൽ പങ്കെടുത്തവരെ ഒന്നിന്‌ പിറകെ ഒന്നായി ശാസ്‌ത്രീയ തെളിവുകളോടെ പിടിച്ചു. 
ഫോൺ സംഭാഷണമടക്കം തെളിവായി നൽകിയ ഫസൽകേസിലാവട്ടെ തുടരന്വേഷണ ആവശ്യത്തിന്‌ സിബിഐയും ബിജെപിയും തടസ്സംനിൽക്കുന്നു. ഫസൽ കേസിൽ കാരായി രാജനും കാരായി ചന്ദ്രശേഖരനുമടക്കമുള്ള സിപിഐ എം നേതാക്കളും പ്രവർത്തകരുമാണ്‌ പ്രതിചേർക്കപ്പെട്ടത്‌. സത്യസന്ധമായി അന്വേഷിച്ചാൽ യഥാർഥ പ്രതികൾ കുടുങ്ങുമെന്ന്‌ ആരേക്കാളും നന്നായി സിബിഐക്കും ബിജെപിക്കുമറിയാം. കേന്ദ്ര കുറ്റാന്വേഷണ ഏജൻസി എങ്ങനെയാണ്‌ നിരപരാധികളെ ക്രൂശിക്കുന്നതെന്നതിന്റെ ഉദാഹരണമാണിന്ന്‌ ഫസൽ കേസ്‌. വർഷങ്ങളോളം ജന്മനാട്ടിലേക്ക്‌ കാലുകുത്താനാവാതെ ക്രൂശിക്കപ്പെട്ട നിരപരാധികൾക്ക്‌ നീതി ഇപ്പോഴും അകലെയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top