20 April Saturday
കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം

മഹിളാ അസോസിയേഷന്‍ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023

കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്ണൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം

കണ്ണൂർ
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച്  അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം  നടത്തി. കണ്ണൂർ ജവഹർ സ്റ്റേഡിയം പരിസരത്തുനിന്നാരംഭിച്ച പ്രകടനം  കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ പരിസരത്ത് സമാപിച്ചു. കെ സുരേന്ദ്രനെതിരെ ജില്ലാ കമ്മിറ്റിയും കണ്ണൂർ ഏരിയാ കമ്മിറ്റിയും കണ്ണൂർ ടൗൺ സ്റ്റേഷനിൽ  പരാതിയും  നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം വി സരള ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി പി കെ ശ്യാമള, പി പി ദിവ്യ, ദിഷ്ണ പ്രസാദ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top