19 April Friday
കെടിഡിസി വരുന്നു

മുഴപ്പിലങ്ങാട്‌ ബീച്ചിന്‌ 
നക്ഷത്രശോഭ

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021

കെടിഡിസി മുഴപ്പിലങ്ങാട്‌ നിർമിക്കുന്ന നക്ഷത്ര ഹോട്ടലിന്റെ രൂപരേഖ.

മുഴപ്പിലങ്ങാട്
കോവിഡ്‌ നിയന്ത്രണങ്ങൾ കുറഞ്ഞതോടെ സഞ്ചാരപ്രിയർ യാത്രകളും ആരംഭിച്ചുതുടങ്ങിയതോടെ ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ്‌ ഇൻ ബീച്ചായ മുഴപ്പിലങ്ങാടും ഒരുങ്ങിത്തുടങ്ങി.  തീരത്തെ മണൽപ്പരപ്പിലൂടെ നാലുകിലോമീറ്റർ ദൂരം വാഹനമോടിക്കാം എന്നതാണ്‌ ബീച്ചിന്റെ പ്രത്യേകത.  കേരളത്തിലെ വിനോദ സഞ്ചാരത്തിന്റെ ബ്രാൻഡായ കെടിഡിസിയും ബീച്ചിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി  വിനോദസഞ്ചാരികളെ ആകർഷിക്കാൻ പദ്ധതി തുടങ്ങി.  ബീച്ചിന് സമീപം പ്രീമിയം റിസോർട്ടാണ്‌ കെടിഡിസി ഒരുക്കുന്നത്‌. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 3.96 ഏക്കറിൽ  50 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലാണ്‌ നിർമിക്കുന്നത്‌. ഒന്നരവർഷത്തിനുള്ളിൽ ആദ്യഘട്ട വികസനം പൂർത്തിയാക്കും. 2007 ൽ കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രി ആയിരുന്നപ്പോഴാണ് നക്ഷത്ര ഹോട്ടൽ തുടങ്ങാൻ അനുമതി നൽകിയത്. ഇതിനായി 2011 ൽ  മൂന്നര ഏക്കർകൂടി ഏറ്റെടുത്തു. പിന്നീട് ഭരണമാറ്റമുണ്ടായപ്പോൾ  ഫണ്ട്‌ അനുവദിക്കാതിരുന്നതിനാൽ പദ്ധതി പാതിവഴിയിലായി. 2017ലാണ് ഹോട്ടൽ നിർമാണം ലക്ഷ്യമിട്ട് നടപടികൾ പുനരാരംഭിച്ചത്. സർവീസ് റോഡിനായി  50 സെന്റ് സ്ഥലം കണ്ടെത്തി ഏറ്റെടുക്കാൻ നടപടിതുടങ്ങി. കൺവൻഷൻ സെന്ററിനായുള്ള മൂന്നേക്കർ ഭൂമി ഏറ്റെടുക്കൽ നടപടിയും അന്തിമഘട്ടത്തിലാണ്. 
ബീച്ചിലെ കെടിഡിസിയുടെ   വടക്കന്‍ മലബാറിലെ ടൂറിസം വികസനത്തിന് നല്ലരീതിയില്‍ വേഗത പകരും. തറക്കല്ലിടൽ 30ന് പകൽ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top