കണ്ണൂർ
വെള്ളിയാഴ്ച നടക്കുന്ന സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അഭ്യർഥിച്ചു. നാമനിർദേശപത്രികാ സമർപ്പണം പൂർത്തിയായപ്പോൾ 48 കോളേജുകളിൽ ഇരുപതിടത്ത് എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചിരുന്നു.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ തകർത്തില്ലാതാക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ ക്യാമ്പസുകൾക്കകത്ത് അതിനെതിരായ മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകാൻ എസ്എഫ്ഐക്ക് സാധിച്ചു. ജാതിയും മതവും വർഗവും വർണവും പറഞ്ഞ് വിദ്യാർഥികളെ ഭിന്നിപ്പിക്കാൻ പലരും ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും എസ്എഫ്ഐ ‘അരാഷ്ട്രീയതയ്ക്കെതിരെ സർഗാത്മക രാഷ്ട്രീയം വർഗീയതയ്ക്കെതിരെ മതനിരപേക്ഷ കലാലയങ്ങൾ’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് വിദ്യാർഥികൾക്കിടയിലേക്കിറങ്ങുന്നത്. വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പിനെയാണ് ഓരോ ക്യാമ്പസും അഭിമുഖീകരിക്കുന്നത്.
ഈ സാഹചര്യത്തിൽ മുഴുവൻ ക്യാമ്പസുകളിലും വിദ്യാർഥികൾ എസ്എഫ്ഐ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് ജില്ലാ സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..