കണ്ണൂർ
സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ഒക്ടോബർ മൂന്നിന് രാവിലെ പത്തിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനം നടത്തും.
സംയുക്ത തൊഴിലാളി–- - കർഷക തൊഴിലാളി ദേശീയ കൺവൻഷന്റെ തീരുമാന പ്രകാരം രാജ്യവ്യാപകമായി നടക്കുന്ന കരിദിനാചരണത്തിന്റെ ഭാഗമായാണ് പ്രകടനം.
കർഷകരെയും തൊഴിലാളികളെയും വഞ്ചിക്കുന്ന നടപടികൾക്കെതിരെയും ലഖീംപുർ ഖേരീയിൽ കർഷകസമരത്തിലേക്ക് വാഹനം കയറ്റി കർഷകരെ കൊന്നൊടുക്കിയ കുറ്റവാളിയെയും പ്രേരണനൽകിയ കേന്ദ്രമന്ത്രിയെയും ശിക്ഷിക്കാത്തതിലും കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിലും പ്രതിഷേധിച്ചാണ് പരിപാടി.
സി കണ്ണൻ സ്മാരക മന്ദിരത്തിൽ ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ യോഗത്തിൽ എ ടി നിഷാത്ത് അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, കെ മനോഹരൻ, എം ഗംഗാധരൻ, ബി എം ബഷീർ, അബ്ദുൽ വഹാബ്, അരക്കൻ ബാലൻ, കെ അശോകൻ, ഇ സുർജിത്ത് കുമാർ, കെ ജയരാജൻ, എസ് ടി ജയ്‌സൺ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..