കണ്ണൂർ
രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് കണ്ണൂർ ഗവ. പോളിടെക്നിക് കോളേജിൽ നിർമിച്ച ഓപ്പൺ ഓഡിറ്റോറിയം വെള്ളിയാഴ്‌ച ഉദ്ഘാടനംചെയ്യുമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആസ്തി വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപയും പ്ലാൻ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപയും ഉൾപ്പെടുത്തിയാണ് ഓപ്പൺ ഓഡിറ്റോറിയം പൂർത്തിയാക്കിയത്. കൂടാതെ ഏഴുകോടി ചെലവിൽ ചാലക്കുന്നിൽനിന്ന് തോട്ടടയിലേക്ക് റെയിൽവേ മേൽപ്പാലത്തിനും അംഗീകാരമായിട്ടുണ്ട്. ഇത് യാഥാർഥ്യമായാൽ പോളിടെക്നിക്, ഐടിഐ, ടെക്നിക്കൽ ഹൈസ്കൂൾ എന്നിവിടങ്ങളിലെത്തുന്നവർക്ക് ഏറെ ഉപകാരമാവും. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ എം സി പ്രകാശൻ, ടി സാബു, വൈ വി അശോകൻ, ടി പി അജിത് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..